Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി വീട്ടിൽനിന്നുപോയ പതിനാറുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മുഹമ്മദ് ആഷിഖിന്റെ മരണം പ്ലസ് വൺ പ്രവേശനം കാത്തിരിക്കവെ

രാത്രി വീട്ടിൽനിന്നുപോയ പതിനാറുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മുഹമ്മദ് ആഷിഖിന്റെ മരണം പ്ലസ് വൺ പ്രവേശനം കാത്തിരിക്കവെ

സ്വന്തം ലേഖകൻ

റാന്നി: രാത്രി വീട്ടിൽനിന്നും ബൈക്കുമായി പോയ പതിനാറുകാരനെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്ങാടി അലങ്കാരത്ത് അബ്ദുൾ ലത്തീഫിന്റെ മകൻ മുഹമ്മദ് ആഷിഖിനെയാണ് ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റില് മരിച്ച നിലയിൽ കണ്ടത്. പുതുശ്ശേരിമല വാലുപറമ്പിൽപടി ഭാഗത്തെ കിണറ്റിൽ നിന്നും ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. 10-ാംക്ലാസ് പാസായി പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു.

ശനിയാഴ്ച അബ്ദുൾ ലത്തീഫും ഭാര്യ സബീനയും മൂത്ത മകനും സ്ഥലത്തുണ്ടായിരുന്നില്ല. രാത്രി ഒമ്പതുമണിയോടെയാണ് മുഹമ്മദ് ആഷിഖ് വീട്ടിൽനിന്ന് ബൈക്കുമായി പോയത്. ഞായറാഴ്ച രാവിലെയായിട്ടും തിരികെ വരാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. പുതുശ്ശേരി മലയിൽ പോകാൻ സാധ്യതയുണ്ടെന്ന് വീട്ടിലുണ്ടായിരുന്ന മറ്റൊരു സഹോദരൻ പറഞ്ഞതനുസരിച്ച് ബന്ധുക്കൾ ആപ്രദേശത്ത് തിരച്ചിൽ നടത്തി.

വാലുപറമ്പിൽപടി-പുന്നശ്ശേരിൽപടി റോഡരികിൽ നിന്ന് ബൈക്ക് കണ്ടെത്തിയതോടെയാണ് അന്വേഷണം ആ ഭാഗത്തേക്ക് നീണ്ടത്. തിരച്ചിലിൽ ചുറ്റുമതിൽ കെട്ടാത്ത കിണറിന്റെ വല പൊട്ടിക്കിടക്കുന്നതുകണ്ട് സംശയംതോന്നിയ ബന്ധുക്കൾ അഗ്നിരക്ഷാസേനയെ അറിയിച്ചു. സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. റാന്നി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മുഖത്ത് മുറിവുണ്ടായിരുന്നു. കിണറ്റിലെ പാറയിൽ മുഖമിടിച്ച് വീണുണ്ടായതെന്നാണ് പൊലീസ് കരുതുന്നത്. സഹോദരങ്ങൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് അതുൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP