Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുദേവൻ നട്ട പ്ലാവിന് നൂറു വയസ്സ്; തണലും ഫലവും നൽകി ഇന്നും ഈ മരത്തിന് നിത്യ യൗവ്വനം

ഗുരുദേവൻ നട്ട പ്ലാവിന് നൂറു വയസ്സ്; തണലും ഫലവും നൽകി ഇന്നും ഈ മരത്തിന് നിത്യ യൗവ്വനം

സ്വന്തം ലേഖകൻ

വർക്കല: ശിവഗിരിയിലെ മഹാസമാധി മന്ദിരത്തിനു സമീപം, ഗുരു ദേവൻ നട്ട പ്ലാവിന് നൂറു വയസ് പിന്നിട്ടു. നിറയെ ഫലവും തണലും നൽകുന്ന ഈ പ്ലാവിനെ മുത്തശ്ശി പ്ലാവെന്ന് ഇനിയും വിളിക്കാനായിട്ടില്ല. അത്രമേൽ കായ്കളാലും ഇലകളാലും സമ്പുഷ്ടമാണ് ഇത്.

. നിത്യേനയെന്നോണം വന്നു പോകുന്ന ഭക്തരിൽ പലരും പ്ലാവിന്റെ ചുറ്റുമിരുന്നു ഗുരുദേവ കൃതികൾ പാരായണം ചെയ്യുന്നതു പതിവുകാഴ്ചയാണ്. ഗുരുവിന്റെ കരങ്ങൾ കൊണ്ടു നട്ട വൃക്ഷത്തെ തൊട്ടു കൈ കൂപ്പുന്നവരും അതിനു മുന്നിൽ പ്രാർത്ഥനയോടെ നിൽക്കുന്നവരും ഒട്ടേറെ. 'സൗകര്യം കിട്ടുമ്പോൾ മരങ്ങൾ വച്ചു പിടിപ്പിക്കണം. തണലുമായി, ഫലവുമായി' ഗുരുദേവൻ ശിഷ്യരോടു ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്.

''പ്ലാവില ചുരുട്ടി, അതിലൊരു ഈർക്കിൽക്കഷണം കുത്തി ഉറപ്പിച്ചായിരുന്നു ഗുരുദേവൻ പലപ്പോഴും കഞ്ഞി കഴിച്ചിരുന്നത്. പ്ലാവിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി പലപ്പോഴും ശിഷ്യരോടു പറയുകയും ചെയ്തിട്ടുണ്ട് '' ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറയുന്നു

പ്ലാവ് നിറയെ കായ്ക്കുന്ന പതിവിനും ഇക്കൊല്ലം മാറ്റമുണ്ടായില്ല. മധുരമൂറുന്ന പഴുത്ത ചക്കയിൽ നിന്നു ലഭിക്കുന്ന കുരു പാകി കിളിർപ്പിച്ചു തൈകൾ വിതരണം ചെയ്യാറുണ്ടെന്നു ശിവഗിരി മഠം കാർഷിക വിഭാഗം മേധാവിയും ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗവുമായ സ്വാമി ബോധിതീർത്ഥ പറഞ്ഞു. എല്ലാ വർഷവും തീർത്ഥാടന കാലത്ത് ഈ പ്ലാവിന്റെയും വിവിധ ഇനം മാവുകളുടെയും തൈകളും വിവിധ ഇടങ്ങളിൽ നിന്നെത്തുന്ന ഭക്തർ ശേഖരിച്ചു വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP