Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202326Tuesday

കോടിയേരിയുടെ ജീവൻ തുടിക്കുന്ന ശിൽപം വീട്ടുമുറ്റത്തെത്തി; ഇരുകൈകളും ചേർത്ത് പിടിച്ച് വിങ്ങിക്കരഞ്ഞ് വിനോദിനി

കോടിയേരിയുടെ ജീവൻ തുടിക്കുന്ന ശിൽപം വീട്ടുമുറ്റത്തെത്തി; ഇരുകൈകളും ചേർത്ത് പിടിച്ച് വിങ്ങിക്കരഞ്ഞ് വിനോദിനി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജീവൻ തുടിക്കുന്ന ശിൽപമായി കോടിയേരി ബാലകൃഷ്ണൻ വീട്ടുമുറ്റത്തെത്തി. ശിൽപി സുനിൽ കണ്ടല്ലൂർ നിർമ്മിച്ച ശിൽപം വീട്ടുമുറ്റത്തെത്തിയപ്പോൾ വികാര നിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. വീട്ടിൽനിന്നിറങ്ങാൻ നേരം പതിവുപോലെ സഖാവിന്റെ കയ്യിൽ പിടിച്ചു യാത്രയാക്കുന്നതുപോലെ വിനോദിനി, കോടിയേരിയുടെ വലതു കൈയിൽ തന്റെ ഇരുകൈകളും ചേർത്തുപിടിച്ചു. ഒരു നിമിഷം, മുഖത്തെ സങ്കടം വിങ്ങിക്കരച്ചിലായി മാറി.

മകൻ ബിനീഷ് കോടിയേരിയും ഭാര്യ റിനീറ്റയും അച്ഛന്റെ ഓർമയിൽ കൈപ്പടം നെഞ്ചോടു ചേർത്തു. ആറു മാസമെടുത്താണു ശിൽപി സുനിൽ കണ്ടല്ലൂർ, അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ ശിൽപം പൂർത്താക്കിയത്. കോടിയേരിയുടെ അതേ ഉയരത്തിലും ഭാരത്തിലുമുള്ള പൂർണകായ ശിൽപമാണു നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ മെഴുകു മ്യൂസിയത്തിൽ ശിൽപം സ്ഥാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP