Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓടിക്കൊണ്ടിരിക്കെ കൊല്ലം-എഗ്മൂർ എക്സ്‌പ്രസിന്റെ അടിഭാഗത്ത് വലിയ വിള്ളൽ; യാത്ര തുടർന്നത് ബോഗി മാറ്റിയ ശേഷം

ഓടിക്കൊണ്ടിരിക്കെ കൊല്ലം-എഗ്മൂർ എക്സ്‌പ്രസിന്റെ അടിഭാഗത്ത് വലിയ വിള്ളൽ; യാത്ര തുടർന്നത് ബോഗി മാറ്റിയ ശേഷം

സ്വന്തം ലേഖകൻ

പുനലൂർ: ഓട്ടത്തിനിടെ കൊല്ലം-ചെന്നൈ എഗ്മൂർ എക്സ്‌പ്രസിന്റെ സ്ലീപ്പർ കോച്ചിന്റെ അടിഭാഗത്ത് വിള്ളൽ രൂപപ്പെട്ടു. ഇതോടെ വിള്ളൽ കണ്ടെത്തി ബോഗി മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. കൊല്ലത്തു നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.15ന് 14 ബോഗികളുമായി യാത്ര തിരിച്ച ട്രെയിൻ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിള്ളൽ കണ്ടത്. എസ്3 കോച്ചിന്റെ അടിഭാഗത്ത് ഷാസിയിലാണ് വലിയ വിള്ളൽ ശ്രദ്ധയിൽപെട്ടത്.

തുടർന്ന് ഈ റിസർവേഷൻ കോച്ചിലെ യാത്രക്കാരെ എസ്2 കോച്ചിലേക്കു മാറ്റി. ഒരുമണിക്കൂർ കൊണ്ട് ഷണ്ടിങ് നടത്തി വിള്ളലുണ്ടായ ബോഗി മാറ്റി. 13 ബോഗികളുമായി യാത്രതിരിച്ച ട്രെയിൻ മധുരയിലെത്തി പുതിയ ബോഗി ഘടിപ്പിച്ച് യാത്ര തുടരുകയായിരുന്നു. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമ്മിച്ച ഇരുപതു വർഷത്തോളം പഴക്കമുള്ള കോച്ചാണിത്. വൈകിട്ട് 3.36നാണ് ബോഗി വേർപെടുത്തിയ ശേഷം ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ യാത്ര തുടർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP