Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ ആരോഗ്യനിലയിൽ പുരോഗതി; രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ച

കുത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ ആരോഗ്യനിലയിൽ പുരോഗതി; രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: തലശേരി സഹകരണാശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ സംഘം ഞായറാഴ്ച പരിശോധിച്ചു. കാർഡിയോളജി വിഭാഗം മേധാവി ഡോ ജി രാജേഷ്, യൂറോളജി വിഭാഗം അസി. പ്രൊഫസർ ഡോ സുബീഷ് പറോൾ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധിച്ചത്. കോ ഓപ്പറേറ്റീവ് ആശുപത്രി മെഡിക്കൽ സുപ്രണ്ട് ഡോ സി കെ രാജീവ് നമ്പ്യാർ, ഡോ സുധാകരൻ കോമത്ത് എന്നിവരുമായി ചികിത്സസംബന്ധിച്ച് ചർച്ച നടത്തി.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശനിയാഴ്ച സന്ധ്യയോടെയാണ് പുഷ്പനെ കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സന്ദർശകരുമായി സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് രക്തസമ്മർദം കുറയുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അർധരാത്രിയോടെയാണ് അപകട നില തരണം ചെയ്തത്.

സിപി എം ജില്ലസെക്രട്ടറി എം വി ജയരാജൻ, ജില്ലസെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പാനൂർ ഏരിയസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ഡിവൈഎഫ്ഐ ജില്ലസെക്രട്ടറി സരിൻശശി എന്നിവർ സന്ദർശിച്ചു. പുഷ്പൻ സംസാരിക്കുകയും ഭക്ഷണംകഴിക്കുകയും ചെയ്തതായും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP