Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തിന്റെ ഓട്ടോറിക്ഷ അജ്ഞാതർ അഗ്നിക്കിരയാക്കി; പയ്യന്നൂരിൽ പ്രശ്‌നം സൃഷ്ടിക്കാൻ ഉള്ള ശ്രമമെന്ന് ആരോപണം

മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തിന്റെ ഓട്ടോറിക്ഷ അജ്ഞാതർ അഗ്നിക്കിരയാക്കി; പയ്യന്നൂരിൽ പ്രശ്‌നം സൃഷ്ടിക്കാൻ ഉള്ള ശ്രമമെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

പയ്യന്നൂർ: പയ്യന്നൂർ മണ്ഡലത്തിലെ രാമന്തളി പഞ്ചായത്തിലെ മുസ്ലിം ലീഗ് വാർഡ് അംഗത്തിന്റെ ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. എട്ടിക്കുളത്തെ വാർഡ് അംഗവും, പ്രാദേശിക നേതാവുമായ ചൂളക്കടവിൽ താമസിക്കുന്ന ചെറുക്കിണിയൻ ജയരാജിന്റെ മഹീന്ദ്ര ഓട്ടോറിക്ഷയാണ് തീവെച്ചു നശിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലേക്ക് ഓട്ടോറിക്ഷ കൊണ്ടു പോകുന്നതിനുള്ള റോഡ് സൗകര്യമില്ലാത്തതിനാൽ അടുത്ത പറമ്പിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുറ്റത്ത് നിർത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. തീ പടർന്നതിനെ തുടർന്ന് ഓട്ടോപൂർണമായും കത്തി നശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോത്തിന്റെ കുത്തേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ജയരാജിന്റെ അമ്മ ദേവകി പുലർച്ചെ സ്ഫോടനശബ്ദം കേട്ടതായി പറയുന്നു.

വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അതേ സമയം സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് പ്രശ്നങ്ങളുണ്ടാക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമമാണ് തീവയ്‌പ്പിനു പിന്നിലെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ അഷ്റഫ് ആരോപിച്ചു. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP