Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2000 രൂപ നോട്ട് പിൻവലിച്ചത് രാജ്യത്തെ കറൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി: മുഖ്യമന്ത്രി

2000 രൂപ നോട്ട് പിൻവലിച്ചത് രാജ്യത്തെ കറൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി: മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2000 രൂപ നോട്ട് പിൻവലിച്ചത് രാജ്യത്തെ കറൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാപാരികളും വ്യവസായികളുമാണ് സാമ്പത്തിക വളർച്ചയുടെ ചാലകശക്തി. ചെറുകിട വ്യാപാര രംഗത്തുള്ളവർ കടുത്ത വെല്ലുവിളി നേരിടുന്നു. കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയമാണ് ഇതിന് ഇടയാക്കുന്നത്.

വിദേശ കുത്തകകൾക്ക് സഹായം നൽകുന്ന കേന്ദ്ര സർക്കാർ ചെറുകിട വ്യാപാര മേഖലയെ അവഗണിക്കുകയാണ്. രാജ്യത്തെയാകെ ബാധിച്ച നോട്ട് നിരോധനം, ജി.എസ്.ടി, ഓൺലൈൻ വ്യാപാരം എന്നിവയെല്ലാം ചെറുകിടക്കാരെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. നസറുദ്ദീൻ സ്മാരക ഹാൾ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സ്വാഗതവും സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP