Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെയിൽവേ സ്റ്റേഷനുകളിൽ ചുറ്റുമതിൽ അനിവാര്യം; കണ്ണൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ അന്വേഷിക്കണമെന്ന് കെ.സുധാകരൻ എംപി

റെയിൽവേ സ്റ്റേഷനുകളിൽ ചുറ്റുമതിൽ അനിവാര്യം; കണ്ണൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ അന്വേഷിക്കണമെന്ന് കെ.സുധാകരൻ എംപി

സ്വന്തം ലേഖകൻ

കണ്ണർ : കണ്ണൂർ ട്രെയിൻ തീവയ്‌പ്പു കേസിൽ എൻ.ഐ.എ അന്വേഷണമാവശ്യപ്പെട്ട് കെ.സുധാകർ എംപി. കണ്ണൂരിൽ അക്രമി തീ കൊളുത്തിയ എക്‌സിക്യൂട്ടീവ് ട്രെയിനിന്റെ ബോഗി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയിൽവെസ്ഥലം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു മനുഷ്യജീവൻ പോലും അപകടമുണ്ടാകാൻ സാധ്യതയുണ്ട്. റെയിൽവെ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തിയാൽ എംപിയെന്ന നിലയിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. കണ്ണൂരിൽ തീവയ്‌പ്പു നടന്നത് ആദ്യ സംഭവമൊന്നുമില്ല.

തുടർച്ചയായി ട്രെയിനിനു തീപിടിക്കുന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഏതു സമയത്തും ആർക്കും എപ്പോഴും സ്റ്റേഷനിലേക്ക് വരാനും പോകാനുമുള്ള സാഹചര്യമുണ്ട്. ഈ അവസ്ഥയിൽ അതു നിയന്ത്രിക്കണമെങ്കിൽ ചുറ്റുമതിൽ കെട്ടുകയും പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയും വേണം. വിമാന താവളങ്ങളിൽ ചുറ്റുമതിൽ സംരക്ഷിക്കുകയും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്. അതു പോലുള്ള സുരക്ഷ റെയിൽവേ സ്റ്റേഷനുകൾക്കും ഏർപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP