Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു; സ്‌കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത ശേഷം മരണം; മരിച്ചത് പൂത്തുർ പള്ളിക്കൽ സമാലത്തുള്ള അഫ്‌ളഹ്

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു; സ്‌കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത ശേഷം മരണം; മരിച്ചത് പൂത്തുർ പള്ളിക്കൽ സമാലത്തുള്ള അഫ്‌ളഹ്

ജംഷാദ് മലപ്പുറം

മലപ്പുറം: പത്താം തരം വിദ്യാർത്ഥിയെ വിടിനകത്തെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂത്തൂർ പള്ളിക്കൽ സലാമത്ത് നഗറിനടുത്ത് പൂക്കാട്ട് പറമ്പ് സലാമിന്റെ മകൻ അഫ് ലഹ് (15) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൂത്തുർ പള്ളിക്കൽ വി.പി.കെ.എം.എം.എച്ച്.എസ്.എസിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പ്രവേശനോത്സവത്തിൽ പങ്കെടുത്തിരുന്നു.

ഇന്നലെ പള്ളിയിൽ പോകാനുള്ള സമയമായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ മുട്ടി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് ജനൽ വഴി നോക്കിയപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. സമീപവാസികളെത്തി ഉടൻ ചേളാരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് മറവ് ചെയ്തു. മാതാവ്: റസിയ. സഹോദരങ്ങൾ: ലുലു ദിയാന, ലിൽസ് റഹ്‌മാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP