Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെത്രാപ്പൊലീത്ത കുറിയാക്കോസ് മാർ സേവേറിയോസിനെ ക്‌നാനായ സഭയുടെ വലിയമെത്രാപ്പൊലീത്തായും ആർച്ചുബിഷപ്പുമായി നിയമിച്ചുകൊണ്ട് തീരുമാനമെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതം; വിശദീകരണവുമായി ക്‌നാനായ അസോസിയേഷൻ

മെത്രാപ്പൊലീത്ത കുറിയാക്കോസ് മാർ സേവേറിയോസിനെ ക്‌നാനായ സഭയുടെ വലിയമെത്രാപ്പൊലീത്തായും ആർച്ചുബിഷപ്പുമായി നിയമിച്ചുകൊണ്ട് തീരുമാനമെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതം; വിശദീകരണവുമായി ക്‌നാനായ അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: ക്‌നാനായ സഭാ മെത്രാപ്പൊലീത്ത കുറിയാക്കോസ് മാർ സേവേറിയോസിനെ സഭയുടെ വലിയമെത്രാപ്പൊലീത്തായും ആർച്ചുബിഷപ്പുമായി നിയമിച്ചുകൊണ്ട് ക്‌നാനായ അസോസിയേഷൻ തീരുമാനമെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ക്‌നാനായ സഭയിലെ മെത്രാപ്പൊലീത്താമാരും അസോസിയേഷൻ അംഗങ്ങളും.

ആത്മീയ മേൽപ്പട്ട സ്ഥാനവും, സ്ഥാന അലങ്കാരങ്ങളും മെത്രാപ്പൊലീത്താമാർക്ക് നാൽകുന്നതിനിള്ള അധികാരം ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ പാത്രിയാർക്കീസ് ബാവായ്ക്ക് മാത്രമെയുള്ളുവെന്ന് ക്‌നാനായ സഭാ മെത്രാപ്പൊലീത്താമാരായ കുറിയാക്കോസ് മാർ ഗ്രീഗോറിയോസ്, കുറിയാക്കോസ് മാർ ഈവാനിയോസ്, ആയൂബ് മാർ സിൽവാനോസ് എന്നിവർ അറിയിച്ചു. മാർ സേവേറിയോസിന് പാത്രിയാർക്കീസ് ബാവാ നേരത്തെ രണ്ട് സ്ഥാനചിഹ്നങ്ങളും നൽകിയിരുന്നു.

എന്നാൽ പാത്രിയാർക്കീസ് ബാവായുടെ നിർദേശങ്ങൾ തുടർച്ചയായി അവഗണിച്ചതിനെതുടർന്ന് മൂന്ന് വർഷംമുമ്പ് സ്ഥാനാലങ്കാരങ്ങൾ തിരികെയെടുക്കുകയും മറ്റ് മെത്രാപ്പൊലീത്താമാർക്കൊപ്പം തുല്യനാക്കി പാത്രിയാർക്കീസ് ബാവാ കല്പന പുറപ്പെടുവിച്ചിരുന്നതായും മെത്രാപ്പൊലീത്താമാർ വ്യക്തമാക്കി.

സഭയുടെ അത്മായസംഘടന മാർ സേവേറിയോസിന് പൗരോഹിത്യ അലങ്കാരങ്ങൾ നൽകിയെന്ന പ്രചാരണം മേൽപ്പട്ട അധികാരത്തിന് വിരുദ്ധവും, വിശ്വാസികളിലും, ഇതരസഭകളിലും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് മുൻ സമുദായ ട്രസ്റ്റിമാരായ കെ.കെ. കുരുവിള കേളചന്ദ്ര, കമാൻഡർ ടി.ഒ. ഏലിയാസ്, മുൻ സെക്രട്ടറിമാരായ ഏലിയാസ് സക്കറിയ, ഏബ്രഹാം പുന്നൂസ് എന്നിവരും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP