Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിൽ എത്തി; ഒന്നര പവന്റെ രണ്ടു സ്വർണമാലകൾ മോഷ്ടിച്ച ശേഷം കൂസലില്ലാതെ ഇറങ്ങി പോയി: മലപ്പുറത്തെ പെരുംകള്ളിയെ തേടി പൊലീസ്: വീഡിയോ കാണാം

സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിൽ എത്തി; ഒന്നര പവന്റെ രണ്ടു സ്വർണമാലകൾ മോഷ്ടിച്ച ശേഷം കൂസലില്ലാതെ ഇറങ്ങി പോയി: മലപ്പുറത്തെ പെരുംകള്ളിയെ തേടി പൊലീസ്: വീഡിയോ കാണാം

സ്വന്തം ലേഖകൻ

മലപ്പുറം: സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിൽ എത്തിയ സ്ത്രീ ഒന്നര പവന്റെ രണ്ടു സ്വർണമാലകൾ മോഷ്ടിച്ചു കടന്നു കളഞ്ഞു. മലപ്പുറം ചെമ്മാടുള്ള ജൂവലറിയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജൂവലറിയിലുണ്ടായിരുന്ന സെയിൽസ്മാന്മാരെ കബളിപ്പിച്ച് അതിവിദഗ്ധമായിട്ടായിരുന്നു മോഷണം.

നിരവധി മാലകളുടെ മോഡലുകൾ സെയിൽസ്മാൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ തക്കത്തിനാണ് യുവതി സ്വർണമാല കൈക്കലാക്കി ബാഗിലേക്ക് ഇടുകയായിരുന്നു. എന്നിട്ട് യാതൊരു കൂസലും ഇല്ലാതെ വീണ്ടും മാലകൾക്കായി തിരയുന്നതും വീഡിയോയിൽ കാണാം.

അൽപ നേരങ്ങൾക്ക് ശേഷം സ്വർണം വാങ്ങാതെ യുവതി ജൂവലറിയിൽ നിന്നു മടങ്ങി. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്നു വ്യക്തമായത്. തുടർന്ന് ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജൂവലറി ഉടമകൾ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP