Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ കോർപറേഷൻ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തം അട്ടിമറിയോ? ആരോപണം ഉന്നയിച്ച് കോർപറേഷൻ അധികൃതർ; അന്വേഷണമാവശ്യപ്പെട്ട് പൊലീസിൽ പരാതി

കണ്ണൂർ കോർപറേഷൻ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തം അട്ടിമറിയോ?  ആരോപണം ഉന്നയിച്ച് കോർപറേഷൻ അധികൃതർ; അന്വേഷണമാവശ്യപ്പെട്ട് പൊലീസിൽ പരാതി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ചേലോറ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന ഗുരുതരമായ ആരോപണവുമായി കോർപറേഷൻ പൊലിസിൽ പരാതി നൽകി. ക്ളീൻ സിറ്റി മാനേജർ പി.പി ബൈജുവാണ് ചക്കരക്കൽ പൊലിസ് ഇൻസ്പെക്ടർക്ക് പരാതി നൽകിയത്. തീപിടിക്കാനുണ്ടായ കാരണം കണ്ടെത്താൻ ഫോറൻസിക പരിശോധന നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

ഇതിനിടെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ മോഹനൻ രംഗത്തുവന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യം കൊണ്ടിട്ട സ്ഥലങ്ങളിലാണ് തീപ്പിടിച്ചത്. ഇവിടെ തീ പിടികേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് മേയർ ചൂണ്ടിക്കാട്ടി. ഇതാണ് അട്ടിമറി സംശയിക്കാൻ കാരണമെന്നും അദ്ദേഹം കണ്ണൂ ർ കോർപറേഷൻ കാര്യാലയത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രദേശത്ത് മഴ പെയ്തതു കൊണ്ടും തന്നെ കാലാവസ്ഥയുടെ സമ്മർദ്ദം മൂലം തീ പിടിക്കേണ്ട സാഹചര്യം നിലവിലില്ല അതുകൊണ്ടു തന്നെയാണ് ഈ കാര്യത്തിൽ അട്ടിമറി സംശയിക്കുന്നുണ്ട്. കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ നടന്ന തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ചേലോറയിലും തീപിടിത്തമൊഴിവാക്കാൻ പൊലിസ് സുരക്ഷ ശക്തമാക്കിയിരുന്നു അതുകൊണ്ടു തന്നെ തീ പിടിക്കാൻ സാധ്യത കുറവാണെന്നും മേയർ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇതോടെ കണ്ണൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തം രാഷ്ട്രീയ വിവാദത്തിലേക്കും വഴിതുറന്നിരിക്കുകയാണ്. കൊച്ചി കോർപറേഷനിലെ ബ്രഹ്‌മപുരത്തിന് സമാനമായി വിഷപുകയാണ് കണ്ണൂർ കോർപറേഷനിലെ ഏച്ചൂർ പ്രദേശങ്ങളിലെ ജനങ്ങൾക്കും ശ്വസിക്കേണ്ടി വന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP