Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെട്ടൂരിൽ റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ 

നെട്ടൂരിൽ റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ 

മറുനാടൻ മലയാളി ബ്യൂറോ

മരട്: എറണാകുളം നെട്ടൂർ ഐ.എൻ.ടി.യു.സി ജങ്ഷനിൽ രാത്രിയിൽ റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. നെട്ടൂർ പ്രിയദർശിനി റോഡിൽ നൈമന പറമ്പിൽ ശശിയുടെ ഭാര്യ മീര ശശി (63) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45ഓടെയായിരുന്നു അപകടം. ഡ്രൈവറെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

നഗരസഭയുടെ ഹാളിൽ നടന്ന വിവാഹ ചടങ്ങിലും തൊട്ടടുത്ത വീട്ടിലെ അടിയന്തരചടങ്ങിലും പങ്കെടുത്ത് തിരിച്ച് വീട്ടിലേക്കു പോകുകയായിരുന്നു മീര. ഐ.എൻ.ടി.യു.സി ജങ്ഷനിൽ റോഡ് മുറിച്ചുകടക്കവെ അരൂർ ഭാഗത്തും നിന്നും വൈറ്റിലയിലേക്കു പോകുകയായിരുന്ന പിക്ക് അപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിച്ചതറിയാതെ മുന്നോട്ട് പോയ വാഹനം ഇവരുടെ ദേഹത്തു കൂടെ കയറിയിറങ്ങി.

സമീപത്തെ വഴിവിളക്കുകൾ തെളിയാതിരുന്നതിനാൽ റോഡ് മുറിച്ചുകടന്നത് കണ്ടില്ലെന്ന് ഡ്രൈവർ പറയുന്നു. ഇതേ സ്ഥലത്തു തന്നെ മുമ്പും അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: വിനോദ്, വിദ്യ. മരുമക്കൾ: നിധീഷ്, അർച്ചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP