Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202311Sunday

വെള്ളമെന്ന് കരുതി ഫോർമാലിൻ മദ്യത്തിൽ ചേർത്ത് കഴിച്ചു; യുവാവിന് ദാരുണമരണം: ഒരാൾ ചികിത്സയിൽ

വെള്ളമെന്ന് കരുതി ഫോർമാലിൻ മദ്യത്തിൽ ചേർത്ത് കഴിച്ചു; യുവാവിന് ദാരുണമരണം: ഒരാൾ ചികിത്സയിൽ

സ്വന്തം ലേഖകൻ

കൂത്താട്ടുകുളം: വെള്ളമെന്നു കരുതി മദ്യത്തിൽ ഫോർമാലിൻ ചേർത്ത് കഴിച്ച യുവാവ് മരിച്ചു. തലയോലപ്പറമ്പ് കൈപ്പെട്ടിയിൽ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെൺകുളം കുഞ്ഞ് (60) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇലഞ്ഞി ആലപുരത്ത് റബ്ബർ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയതായിരുന്നു ഇരുവരും. മദ്യപിക്കുന്നതിനിടെ വെള്ളമെന്ന് കരുതി റബ്ബർതോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേർന്ന കെട്ടിടത്തിൽ കുപ്പിയിൽ ഉണ്ടായിരുന്ന ഫോർമാലിൻ എടുത്തു. കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവർ മദ്യത്തിൽ ചേർത്ത് കഴിച്ചു.

കോഴിഫാം വൃത്തിയാക്കാൻ സൂക്ഷിച്ചിരുന്ന ഫോർമാലിൻ ആയിരുന്നു കുപ്പിയിൽ ഉണ്ടായിരുന്നത്. ഛർദിയുൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജോസുകുട്ടി മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP