Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

ഹജ്ജ് യാത്രക്കാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു; കേന്ദ്ര സർക്കാർ ഇടപെടണമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ്

ഹജ്ജ് യാത്രക്കാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു; കേന്ദ്ര സർക്കാർ ഇടപെടണമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്തെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റസ് (എൻ.എഫ്.പി.ആർ) ഭാരവാഹികൾ കണ്ണൂർ പ്രസ് ക്‌ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഒരു വിഭാഗം മത മേലധ്യക്ഷന്മാരുടെ ഒത്താശയോടെയാണ് ഇത്തരത്തിൽ വിശ്വാസികളെ ചൂഷണം ചെയ്യുന്നത്. രാഷ്ട്രീയ പാർട്ടികളും ഈ കാര്യത്തിൽ മൗനം പാലിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ മറവിലാണ് ഇവർ ഒന്നര ലക്ഷത്തോളം അധിക തുക വാങ്ങുന്നത്. തീർത്ഥാടനത്തിന്റെ അവസാന ഘട്ടത്തിൽ അധിക പണം ചോദിക്കുന്നതിനാൽ തീർത്ഥാടനം തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് പാവങ്ങളും വയോധികരുമായ തീർത്ഥാടകർ. എന്നാൽ ഇത്തരമൊരു പണം കേന്ദ്ര സർക്കാർ ആരോടും വാങ്ങുന്നില്ലെന്നാണ് ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി അറിയിച്ചത്.

സാധാരണയായി ശാരീരിക അവശത അനുഭവിക്കുന്നവരും പ്രായാധിക്യമുള്ളവരുമാണ് സൗകര്യപ്രദമായ ഹജ്ജ് യാത്രക്ക് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനെ ആശ്രയിക്കുന്നത്. അഞ്ചര ലക്ഷം രൂപക്ക് ബുക്ക് ചെയ്ത് ഹജ്ജിന് പോകുന്നവരോട് ഇപ്പോൾ ഒന്നര ലക്ഷം രൂപ കൂടി അധികമാകുമെന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ അറിയിച്ചിരിക്കുകയാണ്.ഇത് തികഞ്ഞ സാമ്പത്തിക ചൂഷണമാണ്.ഒരു മുസൽമാന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് ഹജ്ജിന് പോകുക എന്നത്.ഇത് ചൂഷണം ചെയ്യുന്ന പ്രവൃത്തിയാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ ചെയ്യുന്നത് .പ്രമുഖ മത നേതാക്കളെ അമീർ ആക്കിയാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ സാമ്പത്തിക ചൂഷണത്തിന് നേതൃത്വം നൽകുന്നത്.

ഇതിൽ നിന്ന് മത നേതാക്കൾ പിന്തിരിയണം. ഇത് സംബന്ധിച്ച് കേന്ദ്ര-കേരള ഹജ്ജ് മന്ത്രിമാർ, കേന്ദ്ര-കേരള ഹജ്ജ് ചെയർമാന്മാർ എന്നിവർക്ക് പരാതി നൽകി.ഇത്തരം ഹജ്ജ് തീർത്ഥാടക ഏജൻസികളെ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകണം. . ഇല്ലെങ്കിൽ സംഘടന ശക്തമായ പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകും.കേന്ദ്ര ഹജ്ജ് കമ്മറ്റി .എ.പി.അബ്ദുള്ളക്കുട്ടി മേൽ വിഷയത്തിൽ പ്രത്യേക താൽപര്യമെടുക്കണമെന്നും ഭാര വാർത്താ സമ്മേളനത്തിൽ. സംസ്ഥാന ജനറൽസെക്രട്ടറി ചിറക്കൽ ബുഷ്റ, സംസ്ഥാന വൈസ് ' പ്രസിഡന്റ് മനാഫ് താനൂർ, സംസ്ഥാന സെക്രട്ടറി റോജിത് രവീന്ദ്രൻ,സംസ്ഥാന കമ്മറ്റിയംഗം കെ.അബ്ദുൽ ഖാദർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് അനൂപ് തവര, കണ്ണൂർ ജില്ലാ ജനറൽസെക്രട്ടറി കെ.കെ.ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP