Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202309Friday

ഓരോ ഫയലും ഓരോ ജീവിതം എന്ന് 2016 ൽ പറഞ്ഞിരുന്നു; എന്നാൽ അതിനുശേഷവും വലിയ മാറ്റങ്ങൾ കാണുന്നില്ല; സംസ്ഥാനത്ത് ഫയൽ നീക്കത്തിന് വേഗം പോരെന്ന് മുഖ്യമന്ത്രി

ഓരോ ഫയലും ഓരോ ജീവിതം എന്ന് 2016 ൽ പറഞ്ഞിരുന്നു; എന്നാൽ അതിനുശേഷവും വലിയ മാറ്റങ്ങൾ കാണുന്നില്ല; സംസ്ഥാനത്ത് ഫയൽ നീക്കത്തിന് വേഗം പോരെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഫയൽ നീക്കത്തിന് വേഗം പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ഫയലും ഓരോ ജീവിതം എന്ന് 2016 ൽ പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം മാറ്റങ്ങൾ കാണുന്നില്ല. കേരളത്തെ സമ്പൂർണ്ണ ഇ ഗവേണൻസ് സംസ്ഥാനമാക്കി പ്രഖ്യാപിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് 2016ൽ പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷവും വലിയ മാറ്റങ്ങൾ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ ഇ ഗവേണൻസ് സംസ്ഥാനമായി മാറി കേരളം. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവർത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ-ഗവേർണൻസ് സംവിധാനങ്ങളെ പൂർണ്ണതയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇ-ഗവേണൻസ് പൂർണ്ണതോതിൽ ഫലപ്രദമാക്കുന്നതിന് സഹകരണം അനിവാര്യമാണ്. അതുറപ്പിച്ചു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന ഇ-സേവനം പോർട്ടൽ എന്ന ഏകജാലക സംവിധാനത്തിലൂടെ ഏകദേശം 900 സേവനങ്ങൾ ലഭ്യമാക്കുന്നു. മറ്റൊരു ജനകീയ പദ്ധതിയായ ഇ-ഡിസ്ട്രിക്റ്റ് മുഖേന 7.5 കോടിയോളം സർട്ടിഫിക്കറ്റുകളാണ് ലഭ്യമാക്കിയത്. ഇ-ഗവേർണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്റർ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡേറ്റാ സെന്ററിനെ 14 ജില്ലാ ആസ്ഥാനങ്ങളുമായും 152 ബ്ലോക്ക് ആസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റ്‌വർക്ക് പദ്ധതി ആവിഷ്‌ക്കരിച്ചു. സർക്കാർ ഓഫീസുകൾക്കുള്ളിലെ ഫയൽ നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തി. ''

'എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുകയും റീ-സർവ്വേ നടപടികളെ ശാസ്ത്രീയവും സുതാര്യവും വേഗതയുള്ളതും ആക്കുന്ന ഡിജിറ്റൽ റീ-സർവ്വേ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വർഷം സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം നടപ്പാക്കുകയും അതുവഴി 250 സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുകയും ചെയ്തു. കേരള സ്പെഷ്യൽ ഡേറ്റാ ഇൻഫ്രാസ്ട്രക്ച്ചർ മുഖേന കേരള ജിയോ പോർട്ടൽ- 2 ആരംഭിച്ചു. ഇതുവഴി കേരളത്തിലെ 600 പഞ്ചായത്തുകളിലും 31 മുനിസിപ്പാലിറ്റികളിലും ദുരന്തനിവാരണ മാപ്പിങ് പൂർത്തിയാക്കി. സൈബർ സാങ്കേതികതയുടെ ഈ കാലത്ത് കേരളാ പൊലീസിനെയും നവീകരിച്ചു മുന്നോട്ടു കൊണ്ടുപോവുകയാണ് നമ്മൾ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിലും ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിലുമെല്ലാം കേരളാ പൊലീസ് രാജ്യത്തിനു തന്നെ മാതൃകയാണ്. ''

'ആരോഗ്യ രംഗത്തും ഇ-ഗവേർണൻസിന്റെ ഭാഗമായിട്ടുള്ള നവീകരണം നടന്നുവരികയാണ്. അതിന്റെ ഭാഗമായി ഇ-ഹെൽത്ത് പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരികയാണ്. 509 ആശുപത്രികളി ഇത് നിലവിൽ വന്നു കഴിഞ്ഞു. ഇത്തരത്തിൽ അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവർത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ-ഗവേർണൻസ് സംവിധാനങ്ങളെ പൂർണ്ണതയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇ-ഗവേർണൻസ് പൂർണ്ണതോതിൽ ഫലപ്രദമാക്കുന്നതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. അതുറപ്പിച്ചു നമുക്കു മുന്നോട്ടു പോകാം.''-മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP