Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202309Friday

പുറത്തൂരിലും സ്വർണക്കണ്ടൽ; അപൂർവ്വ ഇനം കണ്ടൽ കണ്ടെത്തിയത് സ്‌കൂൾ വിദ്യാർത്ഥികൾ

പുറത്തൂരിലും സ്വർണക്കണ്ടൽ; അപൂർവ്വ ഇനം കണ്ടൽ കണ്ടെത്തിയത് സ്‌കൂൾ വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

മലപ്പുറം: പുറത്തൂരിൽ അപൂർവ ഇനം സ്വർണക്കണ്ടലിന്റെ സാന്നിധ്യം കണ്ടെത്തി. പഞ്ചായത്തിലെ 13-ാം വാർഡിൽ മുരിക്കുംമാട് ദ്വീപിലാണ് വിരലിലെണ്ണാവുന്ന സ്വർണക്കണ്ടൽച്ചെടികൾ വളരുന്നത്. പുറത്തൂർ ജി.ഡബ്ല്യു.എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികളുടെ പഠനസംഘമാണ് സ്വർണക്കണ്ടലിനെ തിരിച്ചറിഞ്ഞത്. ഓറഞ്ച്, മഞ്ഞ നിറങ്ങളിൽ പുഷ്പദളങ്ങളുള്ളതിനാലാണ് ഇതിനെ സ്വർണക്കണ്ടൽ എന്നു വിളിക്കുന്നത്. 12 മീറ്റർ വരെ ഉയരംവെക്കുന്ന ചെടിയാണിത്.

കാസർകോട്, എറണാകുളം ജില്ലകളിലാണ് സ്വർണക്കണ്ടലുകൾ കൂടുതൽ കാണപ്പെടുന്നതെന്ന് കുറച്ചുവർഷം മുൻപ് ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. വി.കെ. മധുസൂദനൻ, ഡോ. കെ. വിദ്യാസാഗർ എന്നിവർചേർന്ന് ക്രോഡീകരിച്ച 'കേരളത്തിലെ കണ്ടൽക്കാടുകൾ' എന്ന പുസ്തകത്തിൽ മംഗലം പുല്ലൂണിക്കാവ് ഭഗവതീക്ഷേത്രത്തിനു സമീപമുള്ള സ്വർണക്കണ്ടലുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്നുണ്ട്. മലപ്പുറം ജില്ലയിൽ ഇവിടെ മാത്രമായിരുന്നു സ്വർണക്കണ്ടലിന്റെ സാന്നിധ്യമുണ്ടായിരുന്നത്.

തിരൂർ-പൊന്നാനി പുഴയിൽ അഴിമുഖത്തോടു ചേർന്നാണ് മുരിക്കുംമാട് ദ്വീപ്. 38 ഏക്കർ വിസ്തീർണമുള്ള മുരിക്കുംമാടിൽ അൻപതിനടുത്ത് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ബ്രുഗൈറിയ ജനുസ്സിൽപ്പെട്ട ഒരു കണ്ടൽ ഇനമാണ് സ്വർണക്കണ്ടൽ. ഇതുൾപ്പെടെ എട്ടിനം കണ്ടലുകളാണ് മുരിക്കുംമാടിലുള്ളത്. ഉപ്പട്ടി, ചെറുഉപ്പട്ടി, ഭ്രാന്തൻ കണ്ടൽ, ചുള്ളിക്കണ്ടൽ, ചെറുകണ്ടൽ, കണ്ണാമ്പൊട്ടി, കുറ്റിക്കണ്ടൽ എന്നിവയാണ് മറ്റിനങ്ങൾ. സ്വർണക്കണ്ടലിന്റെ പ്രാധാന്യം തിരിച്ചറിയാതെ ചിലത് വെട്ടിമാറ്റിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഹരിതഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയ പ്രദേശം കൂടിയാണിത്. കഴിഞ്ഞ പരിസ്ഥിതിദിനത്തിലാരംഭിച്ച പഠനത്തെ ക്രോഡീകരിച്ച് 'മുരിക്കുംമാടിലെ കണ്ടൽക്കാഴ്ചകൾ' എന്ന ലഘുപുസ്തകം ജി.ഡബ്ല്യു.എൽ.പി. സ്‌കൂൾ പുറത്തറിക്കി. പുറത്തൂരിലെ കണ്ടൽക്കാടുകളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുമെന്ന് പ്രഥമാധ്യാപകൻ കെ. മുഹമ്മദ് സാലിം പറഞ്ഞു. അദ്ധ്യാപകരായ പി. ഷീബ, കെ.കെ. ബ്യൂന, ഹർഷ ജോസ്, നന്ദു തമ്പി, വിദ്യാർത്ഥികളായ പി.പി. ജിന, പി.പി. മീനാക്ഷി, ദേവിക, നിതാലക്ഷ്മി എന്നിവർ സർവേക്ക് നേതൃത്വംനൽകി.

പുറത്തൂരിലെ കണ്ടൽക്കാടുകളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുമെന്ന് പ്രഥമാധ്യാപകൻ കെ. മുഹമ്മദ് സാലിം പറഞ്ഞു. അദ്ധ്യാപകരായ പി. ഷീബ, കെ.കെ. ബ്യൂന, ഹർഷ ജോസ്, നന്ദു തമ്പി, വിദ്യാർത്ഥികളായ പി.പി. ജിന, പി.പി. മീനാക്ഷി, ദേവിക, നിതാലക്ഷ്മി എന്നിവർ സർവേക്ക് നേതൃത്വംനൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP