Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കി; ഇരയുമായി കടന്നുകളയാൻ ശ്രമം; കായിക അദ്ധ്യാപകനെതിരെ പോക്‌സോ കേസ്

വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കി; ഇരയുമായി കടന്നുകളയാൻ ശ്രമം; കായിക അദ്ധ്യാപകനെതിരെ പോക്‌സോ കേസ്

മറുനാടൻ മലയാളി ബ്യൂറോ

ഒമ്പതാം ക്ലാസ് മുതൽ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി അദ്ധ്യാപകൻ പീഡനത്തിരയാക്കുകയായിരുന്നു. അതിനിടെ ഫോട്ടോകൾ എടുത്ത് വിവിധ ആളുകൾക്ക് കൈമാറി ഭീഷണിപെടുത്തുകയുമാണ് രീതി.

പാലക്കാട്: പാലക്കാട് ആനക്കരയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കായിക അദ്ധ്യാപകനെതിരെ പോക്‌സോ കേസ്. ഒളിവിൽ പോയ അദ്ധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഒമ്പതാം ക്ലാസ് മുതൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി അദ്ധ്യാപകൻ പീഡനത്തിരയാക്കുകയായിരുന്നു. അതിനിടെ ഫോട്ടോകൾ എടുത്ത് വിവിധ ആളുകൾക്ക് കൈമാറി ഭീഷണിപെടുത്തുകയുമാണ് രീതി.

കഴിഞ്ഞ ദിവസം ഇരയുമായി കടന്ന് കളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കളുടെ ഇടപെടൽ മൂലം തടസപ്പെട്ടു. തുടർന്ന് യുവാവുമായി സംസാരിച്ചപ്പോൾ ഇതെല്ലാം തന്റെ ഹോബിയാണന്ന മറുപടിയാണ് ലഭിച്ചത്.

ഇതിന് മുമ്പ് ഇത്തരത്തിൽ രണ്ട് പെൺകുട്ടികളെ കൂടി പ്രതി ചൂഷണത്തിനിരയാക്കിയിരുന്നു എന്നാണ് സൂചന. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാലിശ്ശേരി പൊലീസ് പോക്‌സോ കേസ് ചുമത്തി. എന്നാൽ 23 കാരനായ പി ടി അദ്ധ്യാപകൻ ഒളിവിലാണ്. ചാലിശ്ശേരി സി ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP