Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോഴിക്കോട്ടെ ജയലക്ഷ്മി സിൽക്‌സിന്റെ ഷോറൂമിൽ തീ പിടുത്തം; രണ്ട് കാറുകൾ കത്തി നശിച്ചു: തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു: തീ പടരുന്നത് കടയുടെ ഉള്ളിൽ നിന്നും

കോഴിക്കോട്ടെ ജയലക്ഷ്മി സിൽക്‌സിന്റെ ഷോറൂമിൽ തീ പിടുത്തം; രണ്ട് കാറുകൾ കത്തി നശിച്ചു: തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു: തീ പടരുന്നത് കടയുടെ ഉള്ളിൽ നിന്നും

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ജയലക്ഷ്മി സിൽക്‌സിന്റെ ഷോറൂമിൽ തീ പിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. കടയുടെ ഉള്ളിൽ നിന്നാണ് തീ പടരുന്നത്. ശനിയാഴ്ച രാവിലെ 6.15-ഓടെയാണ് തീ പടർന്നതായി ശ്രദ്ധയിൽപ്പെട്ടത്. തീയണയ്ക്കാനുള്ള ശ്രമം അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ തുടരുകയാണ്.

നിലവിൽ ഏഴു ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. കടയുടെ മുകളിൽ നിന്ന് ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോളാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തീപ്പിടിത്തത്തിൽ പാർക്കിങിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി നശിച്ചു. തീപ്പിടുത്തമുണ്ടായതോടെ കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകൾ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകൾക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം.

എന്നാൽ ഇത് പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് കടയുടെ ഉള്ളിലേക്ക് കയറാനായിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP