Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തുദിവസം കഴിഞ്ഞിട്ടും സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടിയില്ല; ദേവികുളം ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കെ.സുധാകരൻ; ഹൈക്കോടതി വിധി പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ

പത്തുദിവസം കഴിഞ്ഞിട്ടും സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടിയില്ല; ദേവികുളം ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കെ.സുധാകരൻ; ഹൈക്കോടതി വിധി പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേൽ സുപ്രീംകോടതിയെ സമീപിക്കാൻ എ.രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു.

എന്നാൽ അനുകൂല ഉത്തരവ് സുപ്രീംകോടതിയിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാൽ ഹൈക്കോടതി വിധി പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കാൻ കെ.സുധാകരൻ കത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു കാട്ടി എ.രാജയുടെ തിരഞ്ഞെടുപ്പു വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാജ അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഹിന്ദു പറയർ സമുദായാംഗമല്ലെന്നും നാമനിർദ്ദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമതത്തിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാജയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയത്. വിജയം റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച കോടതി സുപ്രീം കോടതിയെ സമീപിക്കാൻ പത്തു ദിവസം സമയം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP