Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് തൊഴിൽ തർക്കങ്ങൾ കുറഞ്ഞുവെന്ന് വി. ശിവൻകുട്ടി

സംസ്ഥാനത്ത് തൊഴിൽ തർക്കങ്ങൾ കുറഞ്ഞുവെന്ന് വി. ശിവൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിൽ തർക്കങ്ങൾ കുറഞ്ഞുവെന്ന് മന്ത്രി വി. ശിവൻകുട്ടി. ഉള്ളതിൽ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് തിരുവനന്തപുരത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് തൊഴിൽ തർക്കങ്ങൾ ഏറെ കുറഞ്ഞു. ഇരു കൂട്ടരിൽ നിന്നും വിട്ടുവീഴ്ചാ മനോഭാവമാണ് കാണാൻ സാധിക്കുന്നതെന്നും ഇത്തരത്തിലുള്ള ആരോഗ്യകരമായ തൊഴിലാളി - തൊഴിലുടമാ ബന്ധം.വികസനസൗഹൃദ തൊഴിലിട സംസ്‌കാരത്തിലേക്ക് നാടിനെ നയിക്കുന്നതിൽ ഇത് അഭിവാഭാജ്യഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം തൊഴിലുടമകൾക്ക് മികച്ച രീതിയിൽ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കും. തന്റെ സ്ഥാപനത്തിന്റെ വളർച്ച തന്റെ നല്ല നാളേക്കും കൂടിയാണെന്ന് തൊഴിലാളിയും ജീവനക്കാരന്റെ വിയർപ്പു കൂടിയാണ് തന്റെ സ്ഥാപനത്തിന്റെ വിജയത്തിനു പിന്നിലെന്ന് തൊഴിലുടമയും മനസിലാക്കുന്നിടത്ത് തൊഴിൽ -സംരംഭ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത വർഷം മുതൽ കൂടുതൽ മേഖലകളിലെ മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി അവാർഡു നൽകും. ഒരു തവണ അവാർഡ് കിട്ടിയ സ്ഥാപനങ്ങൾ അടുത്ത അഞ്ചു വർഷത്തേക്ക് അതേ നിലവാരം കാത്തു സൂക്ഷിച്ചാൽ അവർക്ക് പ്രത്യേക ബഹുമതി നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. വജ്ര അവാർഡുകൾ തൊഴിലും നൈപുണ്യവും സെക്രട്ടറി അജിത് കുമാറും സുവർണ അവാർഡുകൾ ലേബർ കമ്മിഷണർ ഡോ കെ വാസുകിയും സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP