Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്ത്; പ്രതികൾക്ക് 10 വർഷം തടവും ലക്ഷം രൂപ പിഴയും

പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്ത്; പ്രതികൾക്ക് 10 വർഷം തടവും ലക്ഷം രൂപ പിഴയും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് പത്ത് വർഷം വീതം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 76 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. പടിയൂർ തൊഴുത്തിങ്ങപുറത്ത് സജീവൻ, പറവൂർ കാക്കനാട്ട് വീട്ടിൽ സന്തോഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.

തൃശൂർ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജി പിഎൻ വിനോദാണ് കേസിൽ വാദം കേട്ട ശേഷം പ്രതികളെ ശിക്ഷിച്ചത്. രണ്ട് പ്രതികൾക്കും പത്ത് വർഷം തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2020 മെയ് 23ാം തീയതിയാണ് ഇരുവരും കഞ്ചാവുമായി പിടിയിലായത്. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലായിരുന്നു പ്രതികൾ പച്ചക്കറി വണ്ടിയിൽ കഞ്ചാവുമായി പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP