Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിവേഗതയും കൈയടക്കവും ബുദ്ധി കൂർമ്മതയും പ്രത്യേകത; പരുന്തിനെപ്പോലെ റാഞ്ചി മോഷണം; പരിയാരത്തെ പരുന്ത് പ്രാഞ്ചി ഒടുവിൽ പിടിയിൽ

അതിവേഗതയും കൈയടക്കവും ബുദ്ധി കൂർമ്മതയും പ്രത്യേകത;  പരുന്തിനെപ്പോലെ റാഞ്ചി മോഷണം; പരിയാരത്തെ പരുന്ത് പ്രാഞ്ചി ഒടുവിൽ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്തെ നിരവധി മോഷണങ്ങളിലൂടെ സംസ്ഥാനത്തെ ഞെട്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി എന്ന പരിയാരം സ്വദേശി കണ്ണമ്പുഴ വീട്ടിൽ ഫ്രാൻസിസ് (56) പൊലീസ് പിടിയിലായി. സംസ്ഥാന വ്യാപകമായി നൂറ്റി മുപ്പത്താറോളം മോഷണ കേസുകളിലെ പ്രതിയായ ഇയാൾ വീണ്ടും പിടിയിലാവുന്നത് എട്ടു വർഷങ്ങൾക്കു ശേഷമാണ്.

ജനൽ വഴി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. തൃശൂർ ജില്ലയിലെ ചാലക്കുടിയിലും പരിസരങ്ങളിലും രാത്രികാലങ്ങളിൽ ഉഷ്ണം മൂലം ജനൽ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ മോഷണം പോകുന്ന സംഭവങ്ങൾ പതിവായിരുന്നു.തുടർന്ന് ലഭിച്ച പരാതികളിന്മേൽ ഉണ്ടായ അന്വേഷണത്തിനൊടുവിലാണ് പരുന്ത് പ്രാഞ്ചി പിടിയിലായത്.

ചാലക്കുടി മോസ്‌കോയിലെ വീട്ടിൽ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫ്രാൻസിസിനെ കുടുക്കിയത്. പരുന്തിനെപ്പോലെ നിമിഷാർദ്ധത്തിൽ മോഷണം നടത്താൻ വിരുതനായ ഫ്രാൻസിസ് പിടിക്കപ്പെടുമെന്ന് കണ്ടാൽ ഓടി രക്ഷപെടാറാണ് പതിവ്.

അതിവേഗതയും കൈയടക്കവും ബുദ്ധി കൂർമ്മതയുമാണ് പരുന്ത് പ്രാഞ്ചിയുടെ പ്രത്യേകത വളരെ കുറച്ചു മാത്രമേ ഇയാൾ പൊലിസ് പിടിയിലായിട്ടുള്ളൂ പിടിക്കപ്പെട്ടപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ. ഇയാൾ പതിനാലു വർഷത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പരിയാരം സ്വദേശിയാണ് പ്രാഞ്ചി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP