Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എതിർപ്പുമായി ടാക്‌സി ഡ്രൈവർമാർ; വിനോദ സഞ്ചാരികൾക്കായി എത്തിച്ച ഇലക്ട്രിക് സ്‌കൂട്ടറുകൾ മധുരയിലേക്ക് തിരിച്ചയച്ചു

എതിർപ്പുമായി ടാക്‌സി ഡ്രൈവർമാർ; വിനോദ സഞ്ചാരികൾക്കായി എത്തിച്ച ഇലക്ട്രിക് സ്‌കൂട്ടറുകൾ മധുരയിലേക്ക് തിരിച്ചയച്ചു

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് സഞ്ചരിക്കാൻ വാടകയ്ക്ക് നൽകുന്നതിനായി, തമിഴ്‌നാട്ടിൽ നിന്നെത്തിച്ച ഇലക്ട്രിക് സ്‌കൂട്ടറുകൾ ടാക്‌സി ഡ്രൈവർമാരുടെ എതിർപ്പിനെത്തുടർന്ന് തിരിച്ചയച്ചു. മധുരയിൽ നിന്നാണ് പതിനഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ മാട്ടുപ്പെട്ടി എക്കോപോയിന്റിൽ എത്തിച്ചത്.

എന്നാൽ മൂന്നാർ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്റെ എതിർപ്പിനെത്തുടർന്ന് അവിടെനിന്ന് മാട്ടുപ്പെട്ടിയിലെ ബോട്ടിങ് സെന്ററിന് സമീപത്തേക്കു മാറ്റി. ഡ്രൈവർമാർ പ്രതിഷേധവുമായി അവിടെയും എത്തിയതോടെ വാഹനങ്ങൾ മധുരയിലേക്ക് തിരിച്ചയക്കുകയായിരുന്നു.

അസോസിയേഷൻ പ്രസിഡന്റ് നവീൻ, രവിചന്ദ്രൻ, ഹരി ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. നേരത്തെ ഈ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനായി കൊടൈക്കനാലിൽ എത്തിച്ചിരുന്നു. ഡ്രൈവർമാരുടെ എതിർപ്പിനെത്തുടർന്നാണ് അവിടെനിന്ന് മൂന്നാറിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP