Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 464 കോടി രൂപ; സമയത്ത് ഓർഡർ നൽകാതെ വീഴ്ച വരുത്തി ഉദ്യോഗസ്ഥരും; പേവിഷ വാക്‌സീൻ അധിക വില നൽകി വാങ്ങേണ്ട അവസ്ഥയിൽ മെഡിക്കൽ സർവീസ് കോർപറേഷൻ

മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 464 കോടി രൂപ; സമയത്ത് ഓർഡർ നൽകാതെ വീഴ്ച വരുത്തി ഉദ്യോഗസ്ഥരും; പേവിഷ വാക്‌സീൻ അധിക വില നൽകി വാങ്ങേണ്ട അവസ്ഥയിൽ മെഡിക്കൽ സർവീസ് കോർപറേഷൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സമയത്തിന് ഓർഡർ നൽകുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതിനെ തുടർന്ന് പേവിഷ വാക്‌സീൻ അധിക വില നൽകി വാങ്ങേണ്ട അവസ്ഥയിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. പേവിഷ വാക്‌സീൻ ക്ഷാമം നേരിടാൻ നാല് തവണ കേരളത്തിന്റെ സഹായത്തിനെത്തിയ തമിഴ്‌നാടും ഒടുവിൽ കൈയൊഴിഞ്ഞതോടെ കോർപറേഷൻ പ്രതിസന്ധിയിലാണ്. ഇതോടെ 78.40 ലക്ഷം രൂപ അധികം നൽകി അടിയന്തരമായി 70,000 വെയ്ൽ ഇക്വീൻ ആന്റി റേബീസ് ഇമ്യൂണോഗ്ലോബുലിൻ വാക്‌സീൻ വാങ്ങേണ്ട അവസ്ഥയിലാണ് നിലവിൽ കോർപറേഷൻ.

സമയത്തിന് ഓർഡർ നൽകാതിരുന്ന ഉദ്യോഗസ്ഥ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ഡിസംബർ 24 നു മുൻപ് ഓർഡർ നൽകിയിരുന്നെങ്കിൽ വെയ്ലിന് 152.46 രൂപ വീതം 1,42,938 വെയ്ൽ നൽകാൻ ഹൈദരാബാദ് കമ്പനി സമ്മതം അറിയിച്ചിരുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥർ നടപടികൾ വൈകിച്ചു. മൂന്ന് ആഴ്ച കഴിഞ്ഞ് ഓർഡർ ചെന്നപ്പോൾ പുതുക്കിയ വിലയായ 264.60 രൂപ വീതം നൽകിയാൽ വാക്‌സീൻ എത്തിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് കമ്പനി അറിയിച്ചത്.

പുതിയ ടെൻഡറിലും ഏറ്റവും കുറഞ്ഞ തുകയായി ഇതുതന്നെ വന്നതിനാൽ അത് അംഗീകരിച്ച് കാരുണ്യ ഫാർമസി വഴി വാങ്ങുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് സൂചന. പ്രതിസന്ധിക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ രാഷ്ട്രീയസ്വാധീനം മൂലം ഒരു നടപടിയും കൈക്കൊള്ളാൻ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. നിലവിൽ സ്റ്റോക്ക് തീരാറായതിനാൽ ഇതുവരെ കടം വാങ്ങിയ 35,000 വെയ്ൽ തിരികെ നൽകണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

മരുന്ന് നൽകിയ കമ്പനികൾക്ക് 464 കോടി രൂപയാണ് കോർപറേഷൻ നൽകാനുള്ളത്. അവശ്യ മരുന്ന് ഇനത്തിൽ 313 കോടിയും കാരുണ്യ ഫാർമസിയിൽ നിന്ന് 151 കോടിയും. എന്നാൽ മാനേജിങ് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കാൻ പോലും ആളില്ലാതെ വിയർക്കുകയാണ് കോർപറേഷൻ. കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയ മൃൺമയീ ജോഷിക്കു പകരം കേശവേന്ദ്ര കുമാറിനെ നിയമിച്ചെങ്കിലും അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറായ ജീവൻ ബാബുവിനെ എംഡി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും അദ്ദേഹവും എത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP