Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി; രണ്ടു വർഷത്തെ ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് കാതോലിക്കാ ബാവാ

ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി; രണ്ടു വർഷത്തെ ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് കാതോലിക്കാ ബാവാ

സ്വന്തം ലേഖകൻ

വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ രണ്ടു വർഷത്തെ ആഘോഷ പരിപാടികളാണു മഠം സംഘടിപ്പിക്കുന്നത്. ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഘോഷം ഉദ്ഘാടനം ചെയ്തു. ജാതിമത ചിന്തകൾക്കതീതമായി നല്ല മനുഷ്യരാവുകയും വിശ്വസാഹോദര്യത്തിലൂന്നി പ്രവർത്തിക്കുകയും ചെയ്യുകയെന്നതാണു വൈക്കം സത്യഗ്രഹം പഠിപ്പിക്കുന്ന പാഠമെന്നു കാതോലിക്കാ ബാവാ പറഞ്ഞു.

വൈക്കത്തെത്തിയ ശ്രീനാരായണ ഗുരുവിനെ തീണ്ടൽ പലക കാട്ടി വഴി തടസ്സപ്പെടുത്തിയ സംഭവത്തിൽ നിന്നാണു വൈക്കം സമരത്തിനു തുടക്കമായതെന്നു ശിവഗിരി മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

ടി.കെ.മാധവൻ ഗുരുവിനെ സന്ദർശിച്ച് അഭിപ്രായം ചോദിച്ച ശേഷമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ സമരവുമായി ബന്ധിപ്പിച്ചതെന്നും ഗുരുവിനെ മറക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുദേവൻ സൃഷ്ടിച്ച സാമൂഹികാന്തരീക്ഷമില്ലായിരുന്നെങ്കിൽ വൈക്കം സത്യഗ്രഹ സമരം തന്നെ നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP