Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗണപതിയോടൻ പവിത്രൻവധം; പ്രതികളിലൊരാൾ പതിനാല് വർഷത്തിന് ശേഷം അറസ്റ്റിൽ

ഗണപതിയോടൻ പവിത്രൻവധം; പ്രതികളിലൊരാൾ പതിനാല് വർഷത്തിന് ശേഷം അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൂത്തുപറമ്പ്: പതിനാലുവർഷം മുൻപ് കണ്ണവത്ത് സി.പി. എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബിജെപി പ്രവർത്തകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കണ്ണവത്തെ ഗണപതിയാടൻ പവിത്രനെ കൊലപ്പെടുത്തിയ കേസിൽ തലശേരി ഇടത്തിലമ്പലത്തെ എൻ.പി റജുലിനെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്‌പി വിക്രമന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിലായ ആർ. എസ്. എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ മൊഴിയിലാണ് അന്വേഷണം റജുലിലേക്ക് എത്തിയത്. ഫസൽ വധക്കേസിലും കുപ്പി സുബീഷ് നൽകിയ മൊഴി അന്വേഷണത്തിൽ നിർണായകമായിരുന്നു. പവിത്രൻ വധക്കേസിൽ ഇനി മൂന്നുപേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്. ഇവർ മറ്റൊരുകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

കോടതിയുടെ പ്രൊഡക്ഷൻ വാറൻഡ് പ്രകാരം ഇവരെ അറസ്റ്റു ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 2009-മാർച്ച് 27-നായിരുന്നു പവിത്രനെ ഒരു സംഘം ബിജെപി, ആർ. എസ്. എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.ദേശാഭിമാനി ഏജന്റായിരുന്ന പവിത്രൻ പത്രവിതരണത്തിനായി പുലർച്ചെ പോകുമ്പോഴാണ് ബിജെപി, ആർ. എസ്. എസ് പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം വാഹനമിടിച്ചുവീഴ്‌ത്തി വെട്ടിക്കൊല്ലുന്നത്.

ഈ കൊലപാതകത്തിൽ ആറു പ്രവർത്തകർക്കെതിരെ കേസെടുത്ത് അന്നുതന്നെ അറസ്റ്റു ചെയ്്തിരുന്നു. എന്നാൽ പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിലായ കുപ്പി സുബീഷിന്റെ കുറ്റസമ്മത മൊഴിയാണ് ഈകേസിൽ വഴിത്തിരിവായത്. ഫസൽവധക്കേസിൽ കുപ്പിസുബീഷ് ചില വെളിപ്പെടുത്തലുകൾ നടത്തിയതിന്റെ ശബ്ദരേഖ പൊലിസ്പുറത്തുവിട്ടിരുന്നു. ഇതിനോടനുബന്ധിച്ചാണ് പവിത്രന്റെ വധക്കേസിൽ യഥാർത്ഥ പ്രതികളല്ല അറസ്റ്റിലായതെന്ന് മൊഴി നൽകിയത്.

ഫസൽ വധക്കേസിലെതുപോലെ പവിത്രൻ വധത്തിലും തനിക്കും മൂന്നു പേർക്കും പങ്കുണ്ടെന്നാണ് സുബീഷ് പൊലിസിന് മൊഴി നൽകിയത്. ഇതേ തുടർന്നാണ് കണ്ണവം പൊലിസിൽ നിന്നും അന്വേഷ.ം ക്രൈം ബ്രാഞ്ചിന് കൈമാറി. വർഷങ്ങൾനീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ മറ്റൊരു പ്രതികൂടി പിടിയിലാകുന്നത്. ഗണപതിയോടൻ പവിത്രൻ വധക്കേസിൽ മൂന്നുപേർ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവർമറ്റൊരു കേസിൽ ജയിലിലായതിനാൽ അറസ്റ്റു ജയിലിൽവച്ചാണ് രേഖപ്പെടുത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP