Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സിൽവർ ലൈൻ പദ്ധതി നിർത്തിവെച്ച ശേഷം ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം

സിൽവർ ലൈൻ പദ്ധതി നിർത്തിവെച്ച ശേഷം ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ തുടർപ്രവൃത്തികൾ നിർത്തിവെച്ചതിനുശേഷം കേരളസർക്കാറും കേന്ദ്രസർക്കാരും തമ്മിൽ പദ്ധതി സംബന്ധിച്ച് ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. ഇതുസംബന്ധിച്ച് അടൂർപ്രകാശ് എംപി ഉന്നയിച്ച ചോദ്യങ്ങൾക്കാണ് കേന്ദ്രം മറുപടി നൽകിയത്.

കേരളത്തിലേക്ക് തൽക്കാലം വന്ദേ മെട്രോ ട്രെയിൻ സർവിസുകൾ അനുവദിക്കുന്നത് പരിഗണനയിലില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ വ്യക്തമാക്കി.വന്ദേ ഭാരത് സർവിസുകൾ ഉൾപ്പെടെയുള്ള പുതിയ ഏത് റെയിൽവേ സർവിസുകളും അനുവദിക്കുന്നത് റോളിങ് സ്റ്റോക്ക്, സർവിസിന്റെ പ്രയോഗക്ഷമത, ട്രാഫിക് എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണെന്നും സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ അല്ല ട്രെയിനുകൾ അനുവദിക്കുന്നതെന്നും മറുപടിയിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP