Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണം നടത്തുന്നതിന് മുൻപ് പൂജ; കണ്ണൂരിൽ മോഷണത്തിലും വെറൈറ്റി

മോഷണം നടത്തുന്നതിന് മുൻപ് പൂജ; കണ്ണൂരിൽ മോഷണത്തിലും വെറൈറ്റി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ മോഷണം നടത്തുന്നതിന് മുൻപ് കുലദൈവത്തിന് പൂജ നടത്തി പ്രാർത്ഥിച്ച് മോഷ്ടാക്കൾ. പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിലാണ് സംഭവം. പയ്യന്നൂർ നഗരസഭ മന്ദിരത്തിനു സമീപത്തെ കടകളിലാണ് പരക്കെ മോഷണം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കടകൾക്കു ചുറ്റും പരിശോധന നടത്തുമ്പോഴാണ് പൂജ നടന്നതായി കണ്ടെത്തിയത്.

എന്നാൽ മോഷ്ടാക്കൾ കയറിയ കടകകളിൽ നിന്നും സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കുടുംബശ്രീ ഹോട്ടലിന്റെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറി മേശയിൽ സൂക്ഷിച്ചിരുന്ന 500 രൂപയുടെ നാണയങ്ങൾ കവർന്നു. ഫർണിഷിങ് കർട്ടൻ സെന്റർ സ്ഥാപനത്തിലെ നിരീക്ഷണ കാമറയിൽ നിന്നും ബുധനാഴ്‌ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

മോഷണ സംഘത്തിലെ മൂന്ന് പേരുടെ ദൃശ്യവും ഇതിൽ പതിഞ്ഞിട്ടുണ്ട്. പയ്യന്നൂർ എസ്‌ഐ.എം.വി ഷീജുവിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി.കഴിഞ്ഞ ദിവസം പയ്യന്നൂർ നഗരഹൃദയത്തിലെ ജൂവലറിയിൽ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP