Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

മദനിക്ക് എതിരെ പോപ്പുലർ ഫ്രണ്ടിന്റെ വ്യാജപ്രചാരണം; ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ശ്രമമെന്ന് പി.ഡി.പി നേതാവ് നിസാർ മേത്തർ

മദനിക്ക് എതിരെ പോപ്പുലർ ഫ്രണ്ടിന്റെ വ്യാജപ്രചാരണം; ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ശ്രമമെന്ന് പി.ഡി.പി നേതാവ് നിസാർ മേത്തർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അബ്ദുൽ നാസർ മദനി ജാമ്യം നേടി പുറത്തിറങ്ങാതിരിക്കാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണത്തിലൂടെശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി പി.ഡി.പി നേതാവ്. രാജ്യദ്രോഹ-തീവ്രവാദ ആരോപണത്തിന്റെ പേരിൽ യു. എ. പി. എ ചുമത്തപ്പെട്ടു അറസ്റ്റു ചെയ്തു ജയിലടക്കപ്പെട്ട നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ നേതാക്കൾക്കൊപ്പം രണ്ടരപതിറ്റാണ്ടോളം കള്ളക്കേസിൽ കുടുക്കപ്പെട്ടു തടവിലാക്കപ്പെട്ടു നാളിതുവരെയും ഒരുകോടതിയും കുറ്റക്കാരനെന്ന് കണ്ടെത്താത്ത അബ്ദുൽ നാസർ മദനിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പി.ഡി. പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ കണ്ണൂർ പ്രസ്‌ക്ളബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജാമ്യവ്യവസ്ഥയിൽ ഇളവു തേടി സുപ്രീം കോടതിയിൽ അബ്ദുൾ നാസർ മദനി നൽകിയ ഹർജി ഏപ്രിൽ 13-ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ജാമ്യ ഇളവ് ലഭ്യമായി മദനി കേരളത്തിൽ വരുന്നത് തടയാൻ മദനിയുടെ പേരുപയോഗിച്ചു വ്യാജസാമ്പത്തിക സമാഹരണം നടത്തുകയാണിവർ. മദനി കേരളത്തിലെത്തിയാൽ തങ്ങളുടെ അണികൾ തീവ്രവർഗീയത ഉപേക്ഷിച്ചു കേരളത്തിലിന്നുവരെ ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചില്ലാത്ത പ്രവർത്തനത്തിന്റെ പേരിൽ യാതൊരു അക്രമസംഭവങ്ങൾക്കും ഇടവരുത്തിയിട്ടില്ലാത്ത ദളിത്, പിന്നോക്ക, ന്യൂനപക്ഷ ഐക്യം ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന മദനിയുടെ പ്രസ്ഥാനമായ പി.ഡി.പിയിലേക്ക് ചേക്കേറുമോയെന്നു ഭയമുള്ളവരും ഇതിനു പിന്നിലുണ്ട്.

കേരളത്തിലെ ഭരണ, പ്രതിപക്ഷ ഭേദമന്യേ മുഴുവൻ രാഷ്ട്രീയ കക്ഷികളും പരസ്യമായും ബിജെപിയിലെ ചില മനുഷ്യത്വമുള്ള നേതാക്കൾ രഹസ്യമായും മദനിക്ക് നീതി ലഭ്യമാക്കണമെന്നു വാദിക്കുന്ന സന്ദർഭത്തിലാണ് ഈ ദുഷ്ടലാക്കോടെയുള്ള മനുഷ്യത്വരഹിതമായ പ്രവർത്തനം ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത്. കേരളത്തിൽ ഇന്നു വരെ ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചിട്ടില്ലാത്ത മദനിയുടെ പ്രസ്ഥാനത്തെ ഇതുതിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾ തയ്യാറാകണമെന്നും നിസാർ മേത്തർ പറഞ്ഞു.

നേരത്തെ മദനിയെ ഇകഴ്‌ത്തുകയും അദ്ദേഹത്തിന്റെ ആശയങ്ങളെ അപഹസിക്കുകയും ചെയ്തവാരാണ് പോപ്പുലർഫ്രണ്ട്. വരുന്ന കർണാടക നിയമസഭാതെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയുമായി രഹസ്യധാരണ അവരുണ്ടാക്കിയിട്ടുണ്ട്. നൂറ്റിപന്ത്രണ്ടു മണ്ഡലങ്ങളിൽ കോൺഗ്രസിനെതിരായി സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുകയും ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി മൈസൂര് സീറ്റു സ്വന്തമാക്കുകയുമാണ് അവരുടെ ലക്ഷ്യം. ഇതിനായി മദനിയെ കരുവാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈനീക്കം വ്യാഥാവിലാകുമെന്നും കർണാടകയിൽ എസ്.ഡി. പി. ഐ നിരോധിക്കപ്പെടുമെന്നും നിസാർ മേത്തർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP