Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി പെരുമ സർഗോത്സവം ഏപ്രിൽ ഒന്നിന് തുടങ്ങും; വിവിധ കലാപരിപാടികൾ അരങ്ങേറും

പിണറായി പെരുമ സർഗോത്സവം ഏപ്രിൽ ഒന്നിന് തുടങ്ങും; വിവിധ കലാപരിപാടികൾ അരങ്ങേറും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായി പെരുമ സർഗോത്സവം 2023 ഏപ്രിൽ ഒന്നുമുതൽ 14 വരെ പിണറായിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഏപ്രിൽ ഒന്നിന് വൈകുന്നേരം 6.30ന് നോവലിസ്റ്റ് എം.മുകുന്ദൻ പിണറായി പെരുമ മഹോത്സവത്തിന് കോടിയേറ്റും. രാത്രി ഏഴിന് ഡോ,.വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗത്തോടെയാണ് മഹോത്സവത്തിലെ കലാപരിപാടികൾക്ക് തുടക്കമാവുക. തുടർന്ന് ജനാർദ്ദനൻ പുതുശേരിയിുടെ നാടൻപാട്ട്. പിണറായി കൺവെൻഷൻ സെന്ററിൽ ഏപ്രിൽ രണ്ടുമുതൽ ഏഴുവരെ നടക്കുന്ന നാടകമേള രണ്ടിന് രാത്രി ഏഴരയ്ക്ക് ഇ. പി രാജഗോപാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് സുരേഷ് ദിവാകരൻ സംവിധാനം ചെയ്യുന്ന ലക്ഷ്യം നാട്കം അരങ്ങേറും. മൂന്നിന് വൈകുന്നേരം നാലുമണിക്ക് സാംസ്‌കാരിക ഘോഷയാത്ര, വൈകുന്നേരം 6.30ന് സാംസ്‌കാരിക സമ്മേളനംമുകേഷ് എംഎൽഎ ഉദ്ഘാടനം ചെയയും. ഏപ്രിൽ നാലിന് എഡ്യൂക്കേഷൻ ഹബ് ഗ്രൗണ്ടിൽ പുഷ്പ, ഫല, കാർഷിക, ശാസ്ത്ര വ്യാവസായിക പ്രദർശനം നടക്കും. മുന്മന്ത്രി വി. എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. എട്ടിന് നടക്കുന്ന സർഗസദസിൽ രാജേഷ് കീഴത്തൂർ മുഖ്യപ്രഭാഷണം നടക്കും. രാത്രി എട്ടരയ്ക്ക് കണ്ണൂർ സംഘചേതനയുടെ ചരട് നാടകം അരങ്ങേറും.

ഏപ്രിൽ അഞ്ചിന് വൈകുന്നേരം നടക്കുന്നകവിയരങ്ങിൽ വി.മധുസൂദനൻനായർ, ആലങ്കോട് ലീലാകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, പി.കെ ഗോപി, കണിമോൾ എന്നിവർ പങ്കെടുക്കും രാത്രി എട്ടിന് സർഗസദസ് സംവിധായകൻ മനോജ് കാന എന്നിവർ പങ്കെടുക്കും. എട്ടരയ്ക്ക് യുവകലാസാഹിതി അവതരിപ്പിക്കുന്ന ആയഞ്ചേരി വല്യശമാൻ നാടകം അവതരിപ്പിക്കും. ഏപ്രിൽ ആറിന് രാത്രി എട്ടുമണിക്ക് സർഗസദസിൽ എം.കെ മനോഹരൻ പ്രഭാഷണം നടത്തും. തുടർന്ന് കണ്ണൂർ നാടകസംഘത്തിന്റെ മഹായാനം നാടകം അരങ്ങേറും.

ഏപ്രിൽ ഏഴിന് രാവിലെ പത്തരയ്ക്ക് അൻപതു ചിത്രകാരന്മാർ പങ്കെടുക്കുന്ന ചിത്രകാരസംഗമം നടക്കും. കെ.കെ കുഞ്ഞിരാമപണിക്കർ ധർമടം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സർഗസദസിൽ സുരേഷ്ബാബു ശ്രീസ്ഥ മുഖ്യപ്രഭാഷണം നടത്തും. ഏപ്രിൽ എട്ടിന് നടക്കുന്ന മെഗാമേള ഓപ്പൺ ഓഡിറ്റോറിയത്തിൽ രാത്രി ഏഴരയ്ക്ക് മന്ത്രി പി. എ മുഹമ്മദ്റിയാസ് ഉദ്ഘാടനം ചെയ്യും. രാത്രി എട്ടരയ്ക്ക് ചലച്ചിത്ര നടി ശോഭനയും സംഘവും അവതരിപ്പിക്കുന്ന നൃത്തരാവ് അരങ്ങേറും.

ഏപ്രിൽ ഒൻപതിന് രാത്രി എട്ടുമണിക്ക് സർഗസദസ് പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തുടർന്ന് എട്ടരയ്ക്ക് ഹരിശങ്കർ ടീം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ബാൻഡ് അരങ്ങേറും. ഏപ്രിൽ പത്തിന് രാത്രി എട്ടുമണിക്ക് നടക്കുന്ന സർഗസദസ് ഡോ.ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.തുടർന്ന് ആട്ടവും പാട്ടവും ബംബർ ചിരിയും മെഗാ ഷോ അരങ്ങേറും,. ഏപ്രിൽ 11ന് രാത്രി എട്ടുമണിക്ക് സർഗസദസിൽ ജോൺബ്രിട്ടാസ് മുഖ്യാതിഥിയാകും. തുടർന്ന് വിനീത് ശ്രീനിവാസൻ നയിക്കുന്ന സംഗീതവിരുന്ന് നടക്കും. ഏപ്രിൽ 12ന് രാത്രി എട്ടിന് നടക്കുന്ന സർഗസദസിൽ മന്ത്രി ജി. ആർ അനിൽ മുഖ്യാതിഥിയാകും. തുടർന്ന് ടെലിവിഷൻ താരങ്ങൾ അവതരിപ്പിക്കുന്ന ടെലിവിഷൻ മെഗാനൈറ്റ് അരങ്ങേറും.

ഏപ്രിൽ 13ന് രാത്രി എട്ടുമണിക്ക് നടക്കുന്ന സർഗസദസിൽ മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് എം.ജി ശ്രീകുമാർ നയിക്കുന്ന സംഗീതരാവ് അരങ്ങേറും. ഏപ്രിൽ 14ന് നടക്കുന്ന സർഗോത്സവം സമാപന സമ്മേളനം രാത്രി ഏഴരയ്ക്ക് മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്യും. എം.വി ഗോവിന്ദൻ അധ്യക്ഷനാകും. തുടർന്ന് ചലച്ചിത്ര നടി നവ്യാനായർ അവതരിപ്പിക്കുന്ന നൃത്തരാവ്, ആൽമരം മ്യൂസിക്കൽ ബാൻഡ് എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കക്കോത്ത് രാജൻ, കൺവീനർ ഒ.വി ജനാർദ്ദനൻ, കെ.യു ബാലകൃഷ്ണൻ, എ. നിഖിൽകുമാർ, വി.ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP