Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202329Monday

കണ്ണൂരിലെ മെൻസ് ഹോസ്റ്റലിൽ മർദ്ദനത്തിൽ പരുക്കേറ്റ യുവാവ് മരിച്ച സംഭവം; ദുരൂഹത നീക്കാനാവാതെ പൊലീസ്, ഗൂഡല്ലൂർ സ്വദേശിയെ അതിക്രൂരമായി മർദ്ദിച്ച കരിക്കുവിൽപ്പനക്കാരൻ കസ്റ്റഡിയിൽ

കണ്ണൂരിലെ മെൻസ് ഹോസ്റ്റലിൽ മർദ്ദനത്തിൽ പരുക്കേറ്റ യുവാവ് മരിച്ച സംഭവം; ദുരൂഹത നീക്കാനാവാതെ പൊലീസ്, ഗൂഡല്ലൂർ സ്വദേശിയെ അതിക്രൂരമായി മർദ്ദിച്ച കരിക്കുവിൽപ്പനക്കാരൻ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ നഗരത്തിലെ മെൻസ് ഹോസ്റ്റലിൽ മർദ്ദനമേറ്റ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനാവാതെ പൊലിസ്. സംഭവത്തിൽ ചക്കരക്കൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. യുവാവിന്റെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ ഗൂഡല്ലൂരിലേക്ക് കൊണ്ടു പോയി.

ബുധനാഴ്‌ച്ച ഉച്ചയോടെയാണ് ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടു പോയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ചക്കരക്കൽ പൊലിസ് അറിയിച്ചു. ചൊവ്വാഴ്‌ച്ച രാവിലെയാണ് ഗൂഡല്ലൂർ തൊറപ്പള്ളി സ്വദേശിയും ഇന്റീരിയർ ഡിസൈനറുമായ ഹരീഷിനെ തളാപ്പിലെ മെൻസ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മാർച്ച് 26ന് വൈകുന്നേരം ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ മതുക്കോത്തുള്ള ഇളനീർ വിൽക്കുന്ന കടയിൽ വെച്ചു കടയുടമ ഹരീഷിനെ ഇളനീർ കുല തണ്ടു മർദ്ദിച്ചിരുന്നതായി കൂടെ താമസിച്ചിരുന്ന ജിനേഷ് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. കടയുടമയുടെ മകന് ഹരീഷ് വാട്സ് ആപ്പ് വഴി അയച്ച സന്ദേശത്തെ ചോദ്യം ചെയ്തിരുന്നു മർദ്ദിച്ചത്.

അക്രമത്തിനിടെ തടയാൻ ചെന്ന ജിനേഷിനും മർദ്ദനമേറ്റിരുന്നു. മർദ്ദനത്തിൽ ഹരീഷിന്റെ ദേഹമാസകലം കരുവാളിച്ചിരുന്നു. ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച ഹരീഷ് അടുത്ത ദിവസം സുഹൃത്തിനൊപ്പം പറശിനി മടപ്പുര ക്ഷേത്രത്തിലും സിനിമാശാലയിലും പോയതിനു ശേഷമാണ് തളാപ്പിലുള്ള ഹോസ്റ്റൽ മുറിയിലെത്തിയത്.

നാലുവർഷത്തോളമായി ഒരു സ്വകാര്യ ഇന്റീരിയർ സ്ഥാപനത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലായിജോലി ചെയ്തുവരികയാണ്. ഗൂഡല്ലൂർ സ്വദേശികളായ ഹരീഷും ജിനേഷും തളാപ്പിൽ താമസം തുടങ്ങിയിട്ട് രണ്ടാഴ്ചമാത്രമേയായുള്ളൂ. സംഭവമറിഞ്ഞ് ഗൂഡല്ലൂരിൽ നിന്ന് ബന്ധുക്കളും നാട്ടുകാരും കണ്ണൂരിലെത്തിയിരുന്നു. പരേതനായ സുന്ദരത്തിന്റെയും രാധാമണിയുടെയും മകനാണ് ഹാരിഷ്. അവിവാഹിതനാണ്. സഹോദരി:ശ്രീദേവി. ഹരീഷിനെ മർദ്ദിച്ച മൗവ്വഞ്ചേരി സ്വദേശി ചക്കരക്കൽ പൊലിസ് കസ്റ്റഡിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP