Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിൽ മാരകമായി മർദ്ദനമേറ്റ ഗൂഡല്ലൂർ സ്വദേശിയായ ഇന്റീരിയർ ഡിസൈനർ താമസസ്ഥലത്ത് മരിച്ചു; സുഹൃത്തായ യുവാവ് പൊലിസ് കസ്റ്റഡിയിൽ

കണ്ണൂരിൽ മാരകമായി മർദ്ദനമേറ്റ ഗൂഡല്ലൂർ സ്വദേശിയായ ഇന്റീരിയർ ഡിസൈനർ താമസസ്ഥലത്ത് മരിച്ചു; സുഹൃത്തായ യുവാവ് പൊലിസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ മതുക്കോത്ത് മാരകമായി മർദ്ദനമേറ്റ യുവാവിനെ തളാപ്പിലെ മെൻസ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തും കരിക്ക് വിൽപനക്കാരനുമായ യുവാവ് കസ്റ്റഡിയിൽ. ചക്കരക്കൽ പൊലിസാണ് ഇയാളെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഞായറാഴ്‌ച്ച വൈകുന്നേരം ആറരയ്ക്ക് ഇയാൾ തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശി തെറാപ്പള്ളി ഹാരിഷിനെ(36) ഇയാൾ വാക്തർക്കത്തെ തുടർന്ന് ക്രൂരമർദ്ദനത്തിനിരയാക്കുകയും ഇതിന്റെ ഫലമായി ശരീരമാസകലം അതീവഗുരുതരമായ ക്ഷതമേറ്റ ഹാരിഷ് മരണമടയുകയുമായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. കസ്റ്റഡിയിലായ ഷാജിയെ ചോദ്യം ചെയ്തുവരികയാണ്. ചക്കരക്കൽ സി. ഐ ശ്രീജിത്ത് കോടേരിയാണ് കേസ് അന്വേഷണം നടത്തുന്നത്.

ഹാരിഷിന്റെ ശരീരത്തിൽ മർദ്ദനമേറ്റിട്ടുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ തെളിഞ്ഞതായി പൊലിസ് അറിയിച്ചു. ചൊവ്വാഴ്‌ച്ച രാവിലെ ആറരയ്ക്ക് തളാപ്പിലെ ഹോസ്റ്റലിലാണ് ഹാരിഷിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തായ ജിനേഷാണ് ഇയാൾ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിനേഷ് ഹോസ്റ്റലിലെ മറ്റുള്ളവരെ വിളിച്ചുണർത്തി കണ്ണൂർ എ.കെ.ജി സ്മാരക സഹകരണാശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴെക്കും മരണമടഞ്ഞിരുന്നു.

കണ്ണൂർ നഗരത്തിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തുവരികയാണ് ഹാരിഷ്. കരിക്ക് വിൽപനക്കാരനായ ഷാജിയുമായുള്ള വ്യക്തിപരമായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP