Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങൾ പൂട്ടാൻ സർക്കാർ നീക്കം; സാധാരണക്കാർ വിഷമിക്കും

ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങൾ പൂട്ടാൻ സർക്കാർ നീക്കം; സാധാരണക്കാർ വിഷമിക്കും

സ്വന്തം ലേഖകൻ

മലപ്പുറം: ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങൾ നിർത്താൻ ആലോചന. ഈ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർമാർക്ക് ഐ.ടി. വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകി. സാധാരണക്കാർക്ക് സർക്കാരുമായി ബന്ധപ്പെട്ട ഫീസുകൾ, വിവിധ ബില്ലുകൾ, നികുതികൾ എന്നിവ സൗജന്യമായി അടയ്ക്കാനുള്ള സംവിധാനമായാണ് രണ്ട് പതിറ്റാണ്ട് മുമ്പ് ഫ്രണ്ട്സ് ജനസേവനകേന്ദ്രം തുടങ്ങിയത്.

2000-ൽ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യകേന്ദ്രം തുടങ്ങി. 2001-ൽ മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും. ആദ്യം സർവകലാശാലകളിലെ ഫീസുകളും പിന്നീട് മറ്റ് വകുപ്പുകളിലേക്കുള്ള തുകകളും അടയ്ക്കാൻ സൗകര്യമൊരുങ്ങി. മറ്റു വകുപ്പുകളിൽനിന്ന് തൊഴിൽ ക്രമീകരണാടിസ്ഥാനത്തിലാണ് ഇവിടേക്ക് ജീവനക്കാരെ നിയമിച്ചത്. അക്ഷയ അടക്കം ഒരുപാട് സേവനകേന്ദ്രങ്ങളുണ്ടെങ്കിലും ഫ്രണ്ട്സിലെ സേവനം തികച്ചും സൗജന്യമാണ്. ഇത് സാധാരണക്കാർക്ക് ആശ്വാസമായിരുന്നു. ഇതാണ് സർക്കാർ നീക്കത്തിലൂടെ ഇല്ലാതാവുന്നത്.

എല്ലാ വകുപ്പുകൾക്കും സ്വന്തം വെബ്സൈറ്റിലൂടെത്തന്നെ നികുതികളും ഫീസുകളും അടയ്ക്കാനായതോടെ ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെയുള്ള ഇടപാടുകൾ കാര്യമായി കുറഞ്ഞെന്നാണ് ഐ.ടി. വകുപ്പിന്റെ വിലയിരുത്തൽ. അക്ഷയകേന്ദ്രങ്ങളും മറ്റ് സ്വകാര്യ സേവനകേന്ദ്രങ്ങളും കൂടിയതും കാരണമായി. ഇതിന്റെ ഭാഗമായി സേവനങ്ങൾ ഓരോന്നായി നിർത്തി. ജീവനക്കാരെ ഓരോരുത്തരെയായി മാതൃവകുപ്പുകളിലേക്ക് തിരിച്ചുനിയമിച്ചു. കളക്ടർമാരുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ഓരോ കേന്ദ്രങ്ങളായി നിർത്താനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP