Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചട്ടമ്പിസ്വാമി സമാധി; ഒരുവർഷം നീളുന്ന ശതാബ്ദി ആചരണത്തിന് മെയ് അഞ്ചിന് തുടക്കം

ചട്ടമ്പിസ്വാമി സമാധി; ഒരുവർഷം നീളുന്ന ശതാബ്ദി ആചരണത്തിന് മെയ് അഞ്ചിന് തുടക്കം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചട്ടമ്പിസ്വാമി സമാധിയുടെ ഒരുവർഷം നീളുന്ന ശതാബ്ദി ആചരണം മെയ്‌ അഞ്ചുമുതൽ 2024 മെയ്‌ അഞ്ചുവരെ നടക്കും. വിദ്യാധിരാജ സ്മൃതി പൂജാവർഷം എന്ന പേരിലുള്ള പരിപാടികളിൽ ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, കലാ-സാഹിത്യകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും. ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ബുധനാഴ്ച അഞ്ചിന് തൈക്കാട് ഭാരത് ഭവനിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളിലെ 100 പ്രമുഖർ ചേർന്ന് ശതാബ്ദി ദീപം തെളിക്കും. ലോഗോ പ്രകാശനം മന്ത്രി ആന്റണി രാജു നിർവഹിക്കും. ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി പ്രസിഡന്റ് ഡോ.ജി.രാജ്‌മോഹൻ അദ്ധ്യക്ഷനാവും. വി.കെ.പ്രശാന്ത് എംഎ‍ൽഎ. മുഖ്യപ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ചട്ടമ്പിസ്വാമി അനുസ്മരണം നടത്തുമെന്നും സമിതി ഭാരവാഹികളായ ജി.രാജ്‌മോഹൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഡോ.ശ്രീവത്സൻ നമ്പൂതിരി തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP