Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിമാൻഡ് പ്രതിയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു; 24കാരൻ ഫോൺ ഒളിപ്പിച്ചത് മലദ്വാരത്തിൽ

റിമാൻഡ് പ്രതിയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു; 24കാരൻ ഫോൺ ഒളിപ്പിച്ചത് മലദ്വാരത്തിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു. മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്ന ഫഓൺ ആണ് പൊലീസ് പിടിച്ചെടുത്തത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ തൃക്കരിപ്പൂരിലെ മുഹമ്മദ് സുഹൈലി(24)ൽനിന്നാണ് ഫോൺ പിടിച്ചത്. ജയിൽ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയിന്മേൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. സുഹൈലിന് ഫഓൺ ലഭിച്ചത് എങ്ങനെ എന്ന് വ്യക്തമല്ല.

പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. 300 ഗ്രാം കഞ്ചാവ് സഹിതം ഈ മാസം 17-ന് ചന്തേര പൊലീസ് അറസ്റ്റ് ചെയ്ത സുഹൈലിനെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽനിന്ന് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഫഓൺ പിടിച്ചെടുത്തത്.

ജയിലിലായതിന് പിന്നാലെ കൈമുറിച്ചും കുപ്പിച്ചില്ല് വിഴുങ്ങിയും അതിക്രമം കാട്ടിയ സുഹൈലിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 25-ന് ആശുപത്രി വിട്ട ഇയാളെ വീണ്ടും കാഞ്ഞങ്ങാട് ജയിലിലെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ലെന്നും കോഴിക്കോട്ടുനിന്ന് തിരികെയുള്ള യാത്രയിലാണ് ഇയാളുടെ കൈയിലേക്ക് ഫോൺ എത്തിയതെന്നും ജയിൽ അധികൃതർ പറഞ്ഞു. സുഹൈലിന്റെ ഷൂവിന് പ്രത്യേക അറയുണ്ട്. അതിൽ സൂക്ഷിച്ചാണ് ഫോൺ ജയിലിനകത്തെത്തിച്ചത്. സെല്ലിലെത്തിയ ശേഷം ഫോൺ മലദ്വാരത്തിലൊളിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP