Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരിക്കൊമ്പൻ കേസിൽ ഹൈക്കൊടതിയിൽ കക്ഷി ചേർന്ന് ജോസ് കെ.മാണി; ജീവിക്കാനുള്ള അവകാശം വന്യമൃഗങ്ങൾ കവർന്നെടുക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തിലെന്ന് കേരള കോൺഗ്രസ് നേതാവ്

അരിക്കൊമ്പൻ കേസിൽ ഹൈക്കൊടതിയിൽ കക്ഷി ചേർന്ന് ജോസ് കെ.മാണി; ജീവിക്കാനുള്ള അവകാശം വന്യമൃഗങ്ങൾ കവർന്നെടുക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തിലെന്ന് കേരള കോൺഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഭീതിപടർത്തിക്കൊണ്ടിരിക്കുന്ന അരിക്കൊമ്പനെ വിഷയത്തിൽ കേരള ഹൈക്കോടതി സ്വമേധയ ഉള്ള കേസിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി കക്ഷിചേർന്നു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കേസിലാണ് അരിക്കൊമ്പനെ ഈ മാസം 29 വരെ മയക്കുവെടിവെച്ച് പിടികൂടരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. കേരളമെമ്പാടും നടന്ന വന്യജീവി ആക്രമണങ്ങളുടെ വിശദാംശങ്ങളും വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യന് ലഭിക്കേണ്ട സംരക്ഷണം കാലോചിതമായി നടപ്പാക്കത്തതിനാൽ സംഭവിക്കുന്ന ബുദ്ധിമുട്ടുകളും കേസിൽ കക്ഷിചേർന്നുകൊണ്ട് ജോസ് കെ.മാണി ചൂണ്ടിക്കാട്ടി.

ഒരു വലിയ ജീവിത പ്രതിസന്ധിയാണ് കാടിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണം കേരളത്തിലുടനീളം സൃഷ്ടിക്കുന്നത്. വനത്തേയും, വന്യജീവികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1972 ൽ നിലവിൽ വന്നതാണ് കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം. ഇന്ന് മൃഗങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി എന്നാണ് വനം വകുപ്പിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. വന്യജീവികൾ കാട്ടിൽ നിന്നും കൂട്ടത്തോടെ കാടിറങ്ങുന്നു. വന്യജീവി ആക്രമണത്തിൽ ജീവനാശവും, കൃഷിനാശവും തുടർക്കഥയാകുന്ന സാഹചര്യത്തിൽ കാർഷിക മേഖലയിലെ ഇത്തരം ജനവിരുദ്ധ വ്യവസ്ഥകളെയും ചട്ടങ്ങളെയും ചെറുക്കണം. കർഷകൻ കഠിനമായി അദ്ധ്വാനിച്ച് വിളയിക്കുന്ന കൃഷി കൂട്ടത്തോടെ മൃഗങ്ങൾ നശിപ്പിക്കുന്നു. മനുഷ്യന്റെ ജീവൻ സംരക്ഷിക്കാത്ത ഒരു നിയമത്തിനും പ്രസക്തിയില്ല. 1972 ലെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്ന് രാജ്യസഭയിൽ ആവശ്യമുന്നയിക്കുകയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ ഇപ്പോൾ വന്യജീവി ആക്രമണങ്ങൾ ഭയാനകമായ അനുപാതത്തിൽ എത്തിയിരിക്കുന്നുവെന്നും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ മാത്രം 1,233 പേർ ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2018 നും 2022 നും ഇടയിൽ കേരളത്തിൽ കാട്ടാനകൾ മാത്രം 105 പേരെ കൊന്നു.
കാർഷിക മേഖലകളിലേയ്ക്ക് അതിരുവിട്ട് കടന്നു കയറുന്ന വന്യജീവികളുടെ വംശവർദ്ധനവ് മനുഷ്യ ജീവന്റെ നിലനിൽപ്പിന് തന്നെ ആപൽക്കരമാകുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. വന്യജീവി സംരക്ഷണ നിയമം വന്യ ജീവികൾ പരിപാലിക്കപ്പെടേണ്ട വനഭൂമിയിൽ മാത്രമായി നിജപ്പെടുത്തേണ്ട സമയം പണ്ടേ അതിക്രമിച്ചിരിക്കുന്നു നാട്ടിലിറങ്ങുന്ന ആന ഉൾപ്പടെയുള്ള മൃഗങ്ങൾ ചവിട്ടിയരച്ച് നശിപ്പിക്കുന്നത് കാർഷിക വിളകൾ മാത്രമല്ല മലയോര മനുഷ്യന്റെ ജീവിതം കൂടിയാണ്.

ആർട്ടിക്കിൾ 21 ൽ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെങ്കിലും വന്യമൃഗങ്ങൾ അത് കവർന്നെടുക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തിൽ കാണാൻ കഴിയുന്നത്. തന്റെയോ കൃഷിയിടത്തിന്റെയോ സംരക്ഷണത്തിനായി വന്യമൃഗത്തെ കൊല്ലേണ്ടി വന്നാൽ അയാൾക്ക് വന്യജീവി സംരക്ഷണ നിയമം ഒരു സംരക്ഷണവും നൽകാത്തത് നിർഭാഗ്യകരമാണ്. അയാളെ ശിക്ഷിച്ച് ജയിലിലിടുന്ന നിയമം 21-ാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണെന്നും കക്ഷിചേരാനുള്ള അപേക്ഷയിൽ ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP