Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റവന്യൂ വകുപ്പിൽ നടത്തുന്നത് സമ്പൂർണ്ണ ഡിജിറ്റലൈസേഷനെന്ന് മന്ത്രി കെ രാജൻ; ആലപ്പുഴ ജില്ലയെ ഉടൻ സമ്പൂർണ ഇ- ജില്ലയായി പ്രഖ്യാപിക്കുമെന്നും റവന്യൂ മന്ത്രി

റവന്യൂ വകുപ്പിൽ നടത്തുന്നത് സമ്പൂർണ്ണ ഡിജിറ്റലൈസേഷനെന്ന് മന്ത്രി കെ രാജൻ; ആലപ്പുഴ ജില്ലയെ ഉടൻ സമ്പൂർണ ഇ- ജില്ലയായി പ്രഖ്യാപിക്കുമെന്നും റവന്യൂ മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസുകൾ മുതൽ റവന്യു കമ്മീഷണറേറ്റ് വരെ എല്ലാ ഓഫീസുകളും സമ്പൂർണമായി ഡിജിറ്റൽവത്കരിച്ചു വരികയാണെന്ന് റവന്യു മന്ത്രി കെ.രാജൻ. ചെങ്ങന്നൂർ പാണ്ടനാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

2021ൽ ആരംഭിച്ച ഡിജിറ്റലൈസേഷൻ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കും. ആലപ്പുഴ ജില്ലയെ ഉടൻ തന്നെ സമ്പൂർണ ഇ- ജില്ലയായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസിനു പുതിയ കെട്ടിടം നിർമ്മിച്ചത്. പി.ഡബ്‌ള്യു.ഡി കെട്ടിടം വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല.

ചടങ്ങിൽ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. പി.ഡബ്‌ള്യു.ഡി കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ഐ. റംല ബീവി റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ കളക്ടർ ഹരിത വി.കുമാർ , എ.ഡി.എം. എസ്.സന്തോഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിബിൻ പി.വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിൻ ജിനു ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി കോശി, ഗ്രാമപഞ്ചായത്ത് അംഗം എസ്.ശാന്തി, ചെങ്ങന്നൂർ അർ.ഡി.ഓ എസ്.സുമ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP