Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവനക്കാർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം എന്നത് പൊതുവ്യവസ്ഥ; ഒരു സ്ഥലത്ത് അഞ്ചുവർഷത്തിൽ കൂടുതൽ തുടരാൻ പാടില്ല; സർക്കാർ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകർക്കും അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം വന്നേക്കും

ജീവനക്കാർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം എന്നത് പൊതുവ്യവസ്ഥ; ഒരു സ്ഥലത്ത് അഞ്ചുവർഷത്തിൽ കൂടുതൽ തുടരാൻ പാടില്ല; സർക്കാർ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകർക്കും അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം വന്നേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം വന്നേക്കും. ഇതിനുള്ള ശുപാർശ വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. സർക്കാർ ജീവനക്കാർക്കുള്ള സ്ഥലംമാറ്റരീതി അദ്ധ്യാപകർക്കും ബാധകമാക്കാനാണ് നീക്കം. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി.വർഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനവും വേണ്ടിവരും.

ജീവനക്കാർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം എന്നതാണ് സർക്കാർ ജീവനക്കാർക്കുള്ള പൊതുവ്യവസ്ഥ. ഒരു സ്ഥലത്ത് അഞ്ചുവർഷത്തിൽ കൂടുതൽ തുടരാൻ പാടില്ല. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഒരിടത്ത് മൂന്നുവർഷം സർവീസായാൽ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചു വർഷത്തിലൊരിക്കൽ എന്തായാലും മാറ്റമുണ്ടാവും. ഇതാണ് ഹൈസ്‌കൂൾ എൽ-യുപി തലത്തിലേക്കും മാറ്റുന്നത്.

ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അദ്ധ്യാപകരെല്ലാം പുതിയ നയത്തിന്റെ പരിധിയിൽ വരും. അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഇപ്പോൾ തന്നെയുണ്ട്. സംസ്ഥാന യോഗ്യതാ പട്ടികയനുസരിച്ചാണ് ഹയർ സെക്കൻഡറി അദ്ധ്യാപകനിയമനം. എന്നാൽ എൽ.പി., യു.പി., ഹൈസ്‌കൂൾ എന്നിവയിലേക്കാവട്ടെ ജില്ലാതല പി.എസ്.സി. പട്ടികയിൽ നിന്നാണ് നിയമനം. അതുകൊണ്ടുതന്നെ, നിയമനം ലഭിച്ച ജില്ലയിലേക്ക് തന്നെയാകും മാറ്റവും.

അദ്ധ്യാപകർ ഒരേ സ്ഥലത്തുതന്നെ തുടരുന്നത് സ്‌കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. കഴിവുറ്റ അദ്ധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാനും സ്ഥലംമാറ്റ പരിഷ്‌കാരം സഹായിക്കും. അദ്ധ്യാപക സംഘടനകൾ ഇതിനെ എതിർക്കുമോ എന്ന് ഇനിയും വ്യക്തമല്ല. ചർച്ചകൾ വേണമെന്ന് മാത്രമാണ് ആവശ്യം.

വിശദ ചർച്ചനടത്തി മാത്രമേ പരിഷ്‌കാരം കൊണ്ടുവരാവൂവെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ ആവശ്യപ്പെട്ടു. കാലോചിത പരിഷ്‌കാരം അനിവാര്യമാണെങ്കിലും കൂടിയാലോചനയില്ലാതെ നടപ്പാക്കരുതെന്ന് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP