Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റു കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നു; കുട്ടികളുടെ ഫോട്ടോ വെച്ചുള്ള സ്‌കൂൾ ബോർഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മീഷൻ

മറ്റു കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നു; കുട്ടികളുടെ ഫോട്ടോ വെച്ചുള്ള സ്‌കൂൾ ബോർഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ വച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ബാലാവകാശ കമ്മിഷൻ വിലക്കി. മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിൽ കുട്ടികളുടെ ഫോട്ടോ വച്ചുള്ള ബോർഡുകൾ മറ്റു കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി കമ്മിഷൻ കണ്ടെത്തിയതിനാലണ് വിലക്കേർപ്പെടുത്തിയത്.

ഇത്തരം ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്കു നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്കു കമ്മിഷൻ നിർദ്ദേശം നൽകി. കമ്മിഷൻ ചെയർപഴ്സൻ കെ.വി.മനോജ് കുമാർ, അംഗങ്ങളായ സി.വിജയകുമാർ, പി.പി.ശ്യാമളാദേവി എന്നിവരുടെ ഫുൾബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP