Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് സുരേന്ദ്രൻ

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പുതുക്കിയ കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ 22 രൂപയാണു കൂട്ടിയത്. തൊഴിലുറപ്പ് കൂലി വർധിപ്പിച്ച നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിക്കുന്നതായി കെ.സുരേന്ദ്രൻ പറഞ്ഞു. 333 രൂപയായി കൂലി ഉയർത്തിയത് മോദി സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്.

തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും നടത്തുന്ന വ്യാജപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് കേന്ദ്ര നടപടി. പാവപ്പെട്ടവരുടെ കൂടെയാണ് കേന്ദ്രത്തിലെ എൻഡിഎ സർക്കാരെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണിത്. സംസ്ഥാന സർക്കാരും കേന്ദ്രത്തെ മാതൃകയാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP