Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മഹത്യ ഭീഷണി മുഴക്കി കുഞ്ഞുമായി വനത്തിൽ കയറിയ യുവാവ് തിരികെയെത്തി; ആത്മഹത്യ ഭീഷണിക്ക് പിന്നിൽ കുടുംബവഴക്കെന്ന് സൂചന

ആത്മഹത്യ ഭീഷണി മുഴക്കി കുഞ്ഞുമായി വനത്തിൽ കയറിയ യുവാവ് തിരികെയെത്തി; ആത്മഹത്യ ഭീഷണിക്ക് പിന്നിൽ കുടുംബവഴക്കെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: അട്ടപ്പാടിയിൽ കുട്ടികളുമായി ആത്മഹത്യാ ഭീഷണി മുഴക്കി വനത്തിലേക്ക് കയറിപ്പോയ യുവാവ് മടങ്ങിയെത്തി. അഗളി പൊലീസ് വനത്തിൽ തിരച്ചിൽ തുടരവെയാണ് മൂന്നു വയസുള്ള കുഞ്ഞുമായി അട്ടപ്പാടി ചിറ്റൂർ ഊരിലെ ശ്രീകാന്ത് വനത്തിൽ നിന്നും മടങ്ങിയെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയതെന്ന വിവരവും പുറത്തുവന്നു.

ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ശ്രീകാന്ത് രണ്ടു കുട്ടികളുമായി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പ്രദേശവാസികൾ അഞ്ച് വയസുള്ള കുട്ടിയെ സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചിരുന്നു.

യുവാവും ഭാര്യയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് സംഭവങ്ങളൊക്കെ ഉണ്ടായത്. ഉച്ചക്ക് 12 മണിക്കാണ് സംഭവം. ചിറ്റൂർ ഊരിലെ ഊരുമൂപ്പനാണ് ശ്രീകാന്ത്. ഇയാൾ 12 മണിയോടെ ചിറ്റൂരിലെ അങ്കണവാടിയിലെത്തുന്നു. ഇവിടെ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്.

ആത്മഹത്യ ഭീഷണിക്ക് ശേഷം രണ്ട് കുട്ടികളെയുമായി ശ്രീകാന്ത് വനത്തിനുള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആശാ വർക്കറും നാട്ടുകാരും ചേർന്ന് ഒരു കുട്ടിയെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. എന്നാൽ മൂന്നു വയസ്സുള്ള മറ്റൊരു കുട്ടിയെയുമായിട്ടാണ് ശ്രീകാന്ത് കാട്ടിനുള്ളിലേക്ക് കയറിപ്പോയത്. അഗളി ഉച്ചക്ക് അങ്കണവാടിയിലെത്തുമ്പോൾ തന്നെ ശ്രീകാന്ത് മദ്യപിച്ച നിലയിലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP