Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യൻ യുവതിക്കെതിരായ അതിക്രമം; വനിതാ കമ്മിഷൻ നിയമസഹായം നൽകും

റഷ്യൻ യുവതിക്കെതിരായ അതിക്രമം; വനിതാ കമ്മിഷൻ നിയമസഹായം നൽകും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ റഷ്യൻ യുവതിക്ക് വേണ്ട നിയമസഹായം കേരള വനിതാ കമ്മിഷൻ ഒരുക്കുമെന്ന് ചെയർപേഴ്സൺ അഡ്വ. പി.സതീദേവി പറഞ്ഞു. വനിതാ കമ്മിഷൻ നടത്തിയ അന്വേഷത്തിൽ യുവതിക്ക് റഷ്യൻ ഭാഷയേ അറിയുകയുള്ളൂ എന്നതിനാൽ അവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷൻ ഏർപ്പാടാക്കി നൽകി.

വിഷയം സംബന്ധിച്ച് വനിതാ കമ്മിഷൻ നേരത്തെതന്നെ സ്വമേധയാ കേസ് എടുത്ത് കോഴിക്കോട് റൂറൽ എസ്‌പിയോട് റിപ്പോർട്ട് തേടിയിരുന്നു. പ്രതി അഖിലിനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ റഷ്യൻ യുവതിക്ക് മതിയായ സുരക്ഷയോടുകൂടിയ താമസസൗകര്യം ഏർപ്പാട് ചെയ്യണമെന്നും കമ്മിഷൻ പൊലീസിന് നിർദ്ദേശം നൽകി. കേസിന്റെ അന്വേഷണം ത്വരിതഗതിയിൽ പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കമ്മിഷൻ പൊലീസിന് നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP