Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഖിലേന്ത്യ പൊലീസ് അത്‌ലറ്റിക്‌സ്: സംസ്ഥാന പൊലീസ് വിഭാഗത്തിൽ കേരളത്തിന് ഓവറോൾ കിരീടം; കേരള പൊലീസ് നേടിയത് എട്ടു സ്വർണവും മൂന്നു വെള്ളിയും എട്ടു വെങ്കലവും

അഖിലേന്ത്യ പൊലീസ് അത്‌ലറ്റിക്‌സ്: സംസ്ഥാന പൊലീസ് വിഭാഗത്തിൽ കേരളത്തിന് ഓവറോൾ കിരീടം; കേരള പൊലീസ് നേടിയത് എട്ടു സ്വർണവും മൂന്നു വെള്ളിയും എട്ടു വെങ്കലവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലക്‌നൗവിൽ സമാപിച്ച 71-ാമത് അഖിലേന്ത്യ പൊലീസ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാന പൊലീസ് വിഭാഗത്തിൽ കേരള പൊലീസിന് ഓവറോൾ കിരീടം.

154 പോയിന്റ് നേടിയാണ് കേരള പൊലീസ് ഈ നേട്ടം കരസ്ഥമാക്കിയത്. എട്ടു സ്വർണവും മൂന്നു വെള്ളിയും എട്ടു വെങ്കലവുമാണ് കേരള പൊലീസ് നേടിയത്. മീറ്റിലെ മികച്ച പുരുഷ അത്‌ലറ്റായി കേരള പൊലീസിലെ ലോങ്ങ്ജമ്പ് താരം വൈ. മുഹമ്മദ് അനീസ് തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗം ടീം ചാമ്പ്യൻഷിപ്പിൽ കേരള പൊലീസ് റണ്ണർ അപ്പ് ആയി.

എസ് എ പി കമാൻഡന്റ് എൽ സോളമൻ ആണ് കേരളാ പൊലീസ് ടീമിന്റെ മാനേജർ. അസിസ്റ്റന്റ് കമാൻഡന്റുമാരായ ബിജു കെ എസ്, ക്‌ളീറ്റസ് എം, സബ് ഇൻസ്‌പെക്ടർ കെ.ജി. രഞ്ജിത്ത്, ഹവിൽദാർമാരായ വി. വിവേക്, എസ്. ശ്രീജിത്ത് എന്നിവരാണ് ടീമിന്റെ കോച്ച്. ലക്‌നൗവിൽ നടന്ന ചടങ്ങിൽ എസ് എ പി കമാൻഡന്റ് എൽ സോളമന്റെ നേതൃത്വത്തിലുള്ള കേരള ടീം ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി ബ്രജേഷ് പഥക്കിൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP