Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിലാത്തറയിൽ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം; രണ്ടു പേർക്ക് പരുക്കേറ്റു

പിലാത്തറയിൽ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം; രണ്ടു പേർക്ക് പരുക്കേറ്റു

മറുനാടൻ മലയാളി ബ്യൂറോ

പയ്യന്നൂർ: പയ്യന്നൂരിനടുത്തെ പിലാത്തറ കണ്ടോന്താറിൽ കാട്ടുപന്നിയുടെ വിളയാട്ടം. സൂപ്പർമാർക്കറ്റിൽ കയറി പരാക്രമം കാണിച്ച കാട്ടുപന്നി സാധനങ്ങൾ വാങ്ങി പോവുകയായിരുന്ന സ്‌കൂട്ടർ യാത്രികനെയും അക്രമിച്ചു. റോഡിലൂടെ പോവുകയായിരുന്ന സ്ത്രീക്കു നേരെയും അക്രമം നടന്നു. വെള്ളിയാഴ്‌ച്ച രാവിലെ എട്ടരമണിയോടെയായിരുന്നു കണ്ടോന്താൽ ടൗണിനടുത്തെ അവന്തിക സ്റ്റോർസിൽ കാട്ടുപന്നി പാഞ്ഞുകയറിയത്.

കട ഉടമയെയും തൊഴിലാളിയെയും വിരട്ടി ഓടിച്ചു കടയിലെ സാധനങ്ങൾ നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെരളശേരി പഞ്ചായത്തിലെ വെള്ളച്ചാൽ ടൗണിലെ തുണിക്കടയിൽ കാട്ടുപന്നി ഓടിക്കയറുകയും ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. റോഡിന് കുറുകെ ചാടിയ പന്നിയിടിച്ച ബൈക്ക് യാത്രക്കാരനും പരുക്കേറ്റിരുന്നു. വെള്ളച്ചാൽ സ്വദേശിയായ മുഹമ്മദിനാണ് പരുക്കേറ്റത്. ഇയാൾ ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP