Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ക്യാമ്പസുകളെ ഉൽപാദനകേന്ദ്രങ്ങളാക്കി മാറ്റി: ആറ്റിങ്ങൽ പോളിടെക്നിക്കിലെ 'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം

പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ക്യാമ്പസുകളെ ഉൽപാദനകേന്ദ്രങ്ങളാക്കി മാറ്റി: ആറ്റിങ്ങൽ പോളിടെക്നിക്കിലെ 'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ക്യാമ്പസുകളെ ഉൽപാദനകേന്ദ്രങ്ങളാക്കി മാറ്റി വിദ്യാർത്ഥികൾക്ക് വരുമാനമാർഗം കണ്ടെത്താൻ ഗവ.പോളിടെക്‌നിക്ക് കോളജുകളിൽ നടപ്പിലാക്കുന്ന 'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' പദ്ധതി ലോകശ്രദ്ധയിൽ വന്നുതുടങ്ങിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വൈദ്യുത വാഹനങ്ങളുടെ അസംബ്ലിങ് അടക്കം 'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' പദ്ധതി ക്യാമ്പസിനുള്ളിൽ സാധ്യമാക്കിയതിന് ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി മന്ത്രി അറിയിച്ചു.

വൈദ്യുത വാഹനങ്ങളുടെയും പബ്ലിക് ഇൻഫർമേഷൻ സംവിധാനത്തിന്റെയും അസംബ്ലിങ്ങാണ് ആറ്റിങ്ങൽ പോളിടെക്‌നിക് ക്യാമ്പസിനുള്ളിൽ സാധ്യമാക്കിയത്. ഇന്ത്യയും ഓസ്ട്രേലിയയും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസ്ഡ് റിസർച്ച് സ്ഥാപനമാണ് ഈ നേട്ടത്തിന് അംഗീകാരം നൽകിയത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാകെ ആവേശവും പ്രചോദനവും നൽകുന്ന നേട്ടമാണിത് - മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP