Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരിയാറിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ ആൺകുട്ടി മരിച്ചു; ഇരുവരും പ്ലസ്ടു വിദ്യാർത്ഥികൾ

പെരിയാറിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ ആൺകുട്ടി മരിച്ചു; ഇരുവരും പ്ലസ്ടു വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

ആലുവ: പെരിയാറിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ ആൺകുട്ടി മരിച്ചു. മാർത്താണ്ഡവർമ പാലത്തിന്റെ മുകളിൽ നിന്നും പെൺകുട്ടി ചാടുന്നത് കണ്ട് പുറകേ ചാടിയ 17കാരനാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. തായിക്കാട്ടുകര എസ്എൻ പുരത്തു താമസിക്കുന്ന ഗൗതം ആണു അതിദാരുണമായി മരിച്ചത്.

പാലാരിവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ പതിനേഴുകാരിയാണ് ആദ്യം പുഴയിൽ ചാടിയത്. ഇതുകണ്ട് ഗൗതം പിന്നാലെ ചാടുകയായിരുന്നുയ ഇരുവരും വെള്ളത്തിൽ വീഴുന്നതു കണ്ട മീൻപിടിത്തക്കാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഇരുവരെയും വെള്ളത്തിൽ നിന്നു കരയിലെത്തിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചു.

പ്ലസ്ടു വിദ്യാർത്ഥികളാണ് ഇരുവരും. മനോജിന്റെയും ഷേർളിയുടെയും മകനാണ് ഗൗതം. സഹോദരി: ഗൗരി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP