Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരുമാതുറയിലെ പതിനേഴുകാരന്റെ മരണകാരണം തലച്ചോറിലെ രക്തസ്രാവം; അമിതമായ അളവിൽ രാസ ലഹരിമരുന്ന് ഉള്ളിൽ ചെന്നതാകാം മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പെരുമാതുറയിലെ പതിനേഴുകാരന്റെ മരണകാരണം തലച്ചോറിലെ രക്തസ്രാവം; അമിതമായ അളവിൽ രാസ ലഹരിമരുന്ന് ഉള്ളിൽ ചെന്നതാകാം മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പെരുമാതുറയിൽ പതിനേഴുകാരന്റെ ദുരൂഹ മരണത്തിനു കാരണം തലച്ചോറിലെ രക്തസ്രാവമെന്നു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അമിതമായ അളവിൽ രാസ ലഹരിമരുന്ന് ഉള്ളിൽ ചെന്നതാകാം രക്തസ്രാവത്തിന് കാരണമായതെന്നാണ് സൂചന. എന്നാൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാലേ മരണ കാരണം വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും കാര്യമായ വിവരം ലഭിച്ചില്ലെന്നാണ് സൂചന. പതിനേഴുകാരന് ആരാണ് ലഹരി മരുുന്ന് കൊടുത്തതെന്നും എവിടെ വച്ചാണ് ഇത് നൽകിയതെന്നും കണ്ടെത്താനായില്ല. പൊലീസും എക്‌സൈസും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്. സംഭവത്തെ കുറിച്ച് കഠിനംകുളം പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറകളും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകിട്ട് ഒരു സുഹൃത്തിനോടൊപ്പം പുറത്തു പോയ പതിനേഴുകാരനെ സന്ധ്യയോടെ കൊട്ടാരം തുരുത്തിലുള്ള ഒരു കൂട്ടുകാരൻ വീടിനു മുന്നിൽ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. അവശനിലയിലായ മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചെന്നും 21ന് പുലർച്ചെയോടെ സ്ഥിതി ഗുരുതരമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നും മാതാവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP