Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിച്ച കേസ്; പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടും

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിച്ച കേസ്; പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് കേന്ദ്ര സർക്കാരിന്റെ അനുമതി തേടും. പ്രതികൾക്കെതിരെ വ്യോമയാന വകുപ്പ് ചുമത്തിയതുകൊണ്ടാണ് പൊലീസ് കേന്ദ്രത്തിന്റെ അനുമതി തേടുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തരെ ഇ.പി.ജയരാജൻ ആക്രമിച്ച കേസിൽ റിപ്പോർട്ട് കോടതിയിൽ വൈകാതെ സമർപ്പിക്കും.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനയാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനതതിനുള്ളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഗൂഢാലോചനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥനും പ്രതിയാണ്. വധശ്രമം, ഗൂഢാലോചന എന്നിവക്കൊപ്പം വ്യമോയാന നിയമത്തിലെ വകുപ്പ് കൂടി ചുമത്തിയതുകൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ അനുമതി തേടുന്നത്.

സംഭവത്തിൽ ഇൻഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാക്കിയ കുറ്റപത്രത്തിന്റെ കരടും തയ്യാറാക്കി. പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന ലഭിച്ചാൽ പ്രസിക്യൂഷൻ അനുമതി പൊലിസ് തേടും. ഈ മാസം തന്നെ ഫൊറൻസിക് റിപ്പോർട്ട് നൽകണമെന്ന് പ്രത്യേക സംഘം ഫൊറൻസിക് ഡയറക്ടർറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ ഇ.പി.ജയരാജൻ തള്ളിയിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പിഎ സനീഷും ഗൺമാൻ അനിലും മർദ്ദിച്ചെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതിപ്പെട്ടെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഒടുവിൽ കോടതി നിർദ്ദേശ പ്രകാരമാണ് യൂത്ത് കോൺഗ്രസ്സുകാരുടെ പരാതിയിൽ വലിതുറ പൊലിസ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP