Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

കണ്ണൂർ നഗരത്തിൽ പൊടി ബോംബ്; ജനങ്ങൾ മൂക്കുപൊത്തിയോടുന്നു; കടയടപ്പ് സമരവുമായി വ്യാപാരികൾ; പ്രതിഷേധം ശക്തം; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി

കണ്ണൂർ നഗരത്തിൽ പൊടി ബോംബ്; ജനങ്ങൾ മൂക്കുപൊത്തിയോടുന്നു; കടയടപ്പ് സമരവുമായി വ്യാപാരികൾ; പ്രതിഷേധം ശക്തം; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ചത് പൂർവ്വ സ്ഥിതിയിലാകാത്തത് ജനങ്ങളെ പൊടിതീറ്റിക്കുന്നു. വേനൽകാറ്റിലുയരുന്ന പൊടിബോംബുകാരണം മൂക്കുപൊത്തിയാണ് പാറക്കണ്ടി മുതൽ പ്ളാസ വരെയുള്ള റോഡിലൂടെ ജനങ്ങൾ സഞ്ചരിക്കുന്നത്. ഇതുകാരണം വാഹനയാത്രക്കാരും തീരാദുരിതം അനുഭവിക്കുകയാണ്.

മാസങ്ങളായി നടന്ന പൈപ്പിടൽ കാരണംകുത്തിപൊളിച്ചു നശിപ്പിച്ച റോഡുകൾ പൂർവസ്ഥിയിലാക്കാത്തതാണ്ജനങ്ങൾക്ക് ദുരിതമായി മാറിയത്. റോഡ് പുനർനിർമ്മിക്കുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപ്പാക്കത്തതിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. പൊടിശല്യം അതിരൂക്ഷമായതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മാർച്ച് ഒൻപതിന് കടകടളച്ച് കോർപ്പറേഷൻ ഉപരോധിക്കും. കോർപറേഷൻ പരിധിയിൽ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് കടകളടച്ചിട്ട് പ്രതിഷേധിക്കുക.

ഉപരോധം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. വ്യാപാരികൾ, തൊഴിലാളികൾ, റസിഡൻസ് അസോസിയേഷനുകൾ, പൊതുജനങ്ങൾ എന്നിവർ സമരത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്ത് അറിയിച്ചു. നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ചതിനു ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗത യോഗ്യമാക്കാത്തതിലും കുഴി എടുത്ത സ്ഥലം റീടാർ ചെയ്യാത്തതിനാൽ പൊടിപടലങ്ങൾ കാരണം പുറത്തിറങ്ങാൻ സാധിക്കത്തത് വ്യാപാരികളെയും നഗരത്തിലെത്തുന്നവരെയും ദുരിതത്തിലാക്കിയിരുന്നു.

ഏറെ നാളായിട്ടും നടപടി എടുക്കാത കോർപ്പറേഷൻ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരികൾ കണ്ണൂർ നഗരത്തിൽ നടത്തുന്ന കടയടപ്പ് സമരത്തിന് ബിജെപി യുടെ പൂർണ്ണപിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായി ബിജെപി കണ്ണൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. അടുത്ത ദിവസം തന്നെ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണയും മറ്റ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP